ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ എ.ടി.കെ മോഹന്‍ ബഗാനിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എ.ടി.കെയുടെ വിജയം. റോയ് കൃഷ്ണയാണ് എ.ടി.കെക്കായി സ്‌കോര്‍ ചെയ്തത്. ഇന്ന് നടന്ന് മത്സരത്തില്‍ എ.ടി.കെ വിജയിച്ചെങ്കിലും ആദ്യ പാദയിലെ കൃത്യമായ മുന്‍തൂക്കത്തില്‍ ഹൈദരാബാദ് എഫ്‌സി ഫൈനലിലേക്ക് പ്രവേശിച്ചു. ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒന്നാം പാദയില്‍ ജയിച്ചിരുന്നത്. ഇതോടെ വരുന്ന ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ ഹൈദരാബാദ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും.
മത്സരത്തിന്റെ തുടക്കം മുതല്‍ വലിയ ആക്രമങ്ങളോടെ എടികെ കളിച്ചെങ്കിലും ഒരു ഗോള്‍ മാത്രം കണ്ടെത്താനെ അവര്‍ക്ക് സാധിച്ചുള്ളു. ആദ്യ പാദയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് എടികെ ഗോള്‍ വഴങ്ങി പരാജയപ്പെട്ടത്. അതേസമയം, ലീഗ് വിന്നേഴ്‌സ് ജംഷഡ്പുര്‍ എഫ്‌സിയെ സെമിയില്‍ കീഴടക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ പ്രവേശനം. ബ്ലാസ്‌റ്റേഴ്‌സ് 2014, 2016 സീസണുകള്‍ക്കുശേഷം ആദ്യമായിട്ടാണ് ഐഎസ്എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.