X

നടന്‍ വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്ക്

ഓസ്‌ക്കര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിന് പത്ത് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഓസ്‌കര്‍ അക്കാദമി ഓഫ് ഗവേര്‍ണേഴ്‌സാണ് വിലക്കിയത്. 2022 ഏപ്രില്‍ 8 മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്. ഓസ്‌കറില്‍ നിന്നും അക്കാദമിയുടെ മുഴുവന്‍ പരിപാടികളില്‍ നിന്നും വിലക്കിയിട്ടുണ്ട്.

മികച്ച നടനുള്ള പുരസ്‌കാരം നേടി രണ്ടാഴ്ച പൂര്‍ത്തിയാകും മുന്‍പാണ് സ്മിത്തിനെതിരായ വിലക്ക്. ഓസ്‌കാര്‍ വേദിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ വില്‍ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ അവതാരകന്‍ ക്രിസ് റോക്ക് പരിഹസിച്ചിരുന്നു. ഇതാണ് വില്‍ സ്മിത്ത് മുഖത്തടിക്കാന്‍ കാരണമായത്.
കഴിഞ്ഞ മാര്‍ച്ച് 27നാണ് സംഭവം നടന്നത്. അതേസമയം, സ്മിത്ത് നേരത്തെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു.

Test User: