X

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം (12), കോഴിക്കോട് (10), മലപ്പുറം (7), തൃശൂര്‍ (6), കോട്ടയം (5) എന്നി ജില്ലകളിലാണ് ഏറ്റവുമധികം  കേസുകള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം, പാലക്കാട് 3 വീതവും കൊല്ലം, ആലപ്പുഴ 2 വീതവും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. വയനാട്, കണ്ണൂര്‍ ഒന്ന് വീതവുമുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 6 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 33 പേരുമാണ് എത്തിയത്.  5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. കേരളത്തില്‍ ഇതുവരെ 645 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്.

 

Test User: