മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറുമായ മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. മുന്‍ മാറാക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ജനാസ നമസ്കാരം നാളെ രാവിലെ 8.30 ന് പത്തായക്കല്ല് സലഫി മസ്ജിദില്‍.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാറാക്കര പഞ്ചായത്ത് യു.ഡി. എഫ് കണ്‍വീനര്‍, മുസ്ലിം ലീ ഗ് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കുറ്റിപ്പുറം മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി, ട്രഷറര്‍, കെ.എസ്.ടി.യു ഉപ ജില്ലാ സെക്രട്ടറി, ജനകീയാസൂത്രണം സംസ്ഥാന – ജില്ലാ റിസോഴ്സ് പേഴ്സണ്‍, ലഹരി വിരുദ്ധ സമിതി എംപ്ലോയീസ് വിങ് സംസ്ഥാന ജ.സെക്രട്ടറി, പത്തായക്കല്ല് സലഫി മസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.