കോഴിക്കോട് കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല. രാവിലെ 9 മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.
മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിനായി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. കൂളിമാട് നിന്ന് മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമായിരുന്നു ഇത്. 2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്.
ഇടതു പക്ഷ ഭരണത്തില്‍ നിര്‍മ്മാണത്തിനിടെ നിര്‍മ്മിതികള്‍ തകര്‍ന്ന് വീഴുന്നത് തുടര്‍കഥയാവുകയാണ്. ഇപ്പോഴിതാ പണി നടന്നു കൊണ്ടിരിക്കുന്ന കൂളിമാട് പാലത്തിന്റെ സ്ലാബുകള്‍ നിലം പതിച്ചിരിക്കുകയാണ്.