മണിപ്പൂരില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ ആക്രമത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. രണ്ട് ആക്രമങ്ങളും വ്യത്യസ്തമായ സ്ഥലങ്ങളിലാണ് നടന്നത്. ആദ്യത്തേത് തൗബലിലും രണ്ടാമത്തേത് സേനാപതിയിലുമാണ് നടന്നത്.
മണിപ്പൂരിലെ അവസാനഘട്ട വോട്ടെടുപ്പില്‍ 28.19 ശതമാനം പോളിങാണ് രാവിലെ 11 വരെ രേഖപ്പെടുത്തിയത്. 6 ജില്ലകളിലെ 22 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിലെ 12 പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള റീ പോളിങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കാരണം. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 78.03 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്.