X

റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍

ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും. കോഴിക്കോട് തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു
നടപടികള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്ളാറ്റില്‍
തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മെയ് നാലിനാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനായി ആര്‍ഡിഒ അനുമതി നല്‍കിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെയായിരുന്നു സംസ്‌കരിച്ചത്.

അതേസമയം, ആത്മഹത്യാ പ്രേരണ കുറ്റത്തിന് റിഫയുടെ ഭര്‍ത്താവ് മെഹനാസിന്നെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിരുന്നു. റിഫയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഭര്‍ത്താവ് മെഹ്നാസിനെതിരെ ചുമത്തിയത്.

Test User: