X

30 മണിക്കൂറിന് മുകളിലായി യുവാവ്‌ മലയിടുക്കില്‍; രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ആരംഭിക്കും

പാലക്കാട്: മലമ്പുഴ മലയിടുക്കില്‍ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയെത്തി.  ആര്‍. ബാബു എന്ന മലമ്പുഴ ചെറാട് സ്വദേശി എലിച്ചിരം കുറുമ്പാച്ചി മലയില്‍നിന്ന് കാല്‍വഴുതി വീണ് മലയിടുക്കില്‍ അകപ്പെടുകയായിരുന്നു. 30 മണിക്കൂറായി ഭക്ഷവും വെള്ളവും ഇല്ലാത്തെയാണ്‌ 23കാരന്‍ മലയിടുക്കില്‍ കഴിയുന്നത്.

11 പേരടങ്ങുന്ന സംഘമാണ് തമിഴ്‌നാട് വെല്ലിങ്ടണില്‍ നിന്ന് പാലക്കാട്ടേക്ക് തിരിച്ചത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹെലികോപ്റ്ററും നാവികസേനാ ഉദ്യോഗസ്ഥരും ഉണ്ടാകും. രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാത്രി ഹെലികോപ്റ്റര്‍യാത്ര അസാധ്യമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം അടുത്ത ദിവസത്തേക്ക് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് കരസേനയുടെ സഹായം ആവശ്യപ്പെട്ടത്. ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്തി രക്ഷിക്കാനാകുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ആ ശ്രമം വിഫലമായി. പാറകള്‍ നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് മൂന്ന് സംഘങ്ങളായി ചെന്ന വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയത്. ഇന്നലെ രാവിലെ തൊട്ട് 21 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഇതിന് പിന്നാലെയെത്തി.
കോസ്റ്റ് ഗാര്‍ഡിന്റെ കീഴില്‍ രക്ഷാപ്രവര്‍ത്തനം ശക്തമായിരുന്നെങ്കിലും  രക്ഷിക്കാനായില്ല. ഭക്ഷണവും വെള്ളവും നല്‍കാനുള്ള  ശ്രമമാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ആരംഭിച്ചത്. പക്ഷേ ആ ശ്രമം വിഫലമായി.

തിങ്കളാഴ്ചയാണ് ബാബുവും തന്റെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് മല കയറിയത്. കാല്‍വഴുതിയാണ് ബാബു കൊക്കയിലേക്ക് വീണത്.ഉച്ച 12 മണിയോടെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി ശ്രമം നടത്തിയിരുന്നു.

Test User: