ഈ വര്‍ഷം നടക്കാനിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടം റഷ്യയില്‍ നിന്ന് മാറ്റി. റഷ്യയുടെ യുക്രൈന് അധിനിവേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതോടെ ഫൈനല്‍ ഫ്രാന്‍സിലെ പാരീസില്‍ വച്ച് നടത്തും. യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഫൈനല്‍ മത്സരത്തിന്റെ വേദി മാറ്റിയത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഗാസ്പ്രോം അരീനയിലായിരുന്നു ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. മെയ് 28നായിരുന്നു ഫൈനല്‍.