കോഴിക്കോട് ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കെ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒരുപാട് നേരത്തെ തെരച്ചിലിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.