X
    Categories: MoreViews

ഹെലിക്കോപ്റ്റര്‍ ഇടപാട്: വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗി അറസ്റ്റില്‍

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 3,600 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് ത്യാഗി, ഡല്‍ഹിയിലെ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്.

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കരാര്‍ ഉറപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കോഴ നല്‍കിയെന്നാണ് കേസ്. കരാര്‍ സ്വന്തമാക്കാന്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയെ ത്യാഗി സഹായിച്ചുവെന്ന് ഇന്ത്യയിലെയും ഇറ്റലിയിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
രാജ്യത്ത് ഏതെങ്കിലും സേനയുടെ മേധാവി ഇതുപോലെ ഒരിടപാടില്‍ പ്രതിസ്ഥാനത്തു വരുന്നതും അറസ്റ്റിലാകുന്നതും ഇതാദ്യമാണ്.

chandrika: