അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ഹമീദലി ഷംനാടിന്റെ വിയോഗം പാര്‍ട്ടിയെ സംബന്ധിച്ചും വ്യക്തിപരമായും തീരാനഷ്ടമെന്ന് പിവി അബ്ദുല്‍ വഹാബ് എംപി. ബ്ലോഗിലൂടെയാണ് വഹാബിന്റെ അനുസ്മരണം.
‘ അന്പത്തി രണ്ട് വര്‍ഷം മുന്പ് തുടങ്ങിയൊരു ആത്മബന്ധം. കൃത്യമായി പറഞ്ഞാല്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് തന്‍റെ നേതാവിനോട് തോന്നിയ ആദരവ്.. 1965ല്‍ നിലന്പൂരില്‍ മുസ്ലിം ലീഗിന്‍റെ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മുതല്‍ ഇന്ന് വരെ ആ ബഹുമാനം നിലനിര്‍ത്താനും സാധിച്ചു.
മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവ്, മുന്‍ എം പി, എം എല്‍ എ അങ്ങനെ അദ്ദേഹം വഹിച്ച ഓരോ പദവിയും ആദരവോടെയാണ് നോക്കി കണ്ടിരുന്നത്. കൂടാതെ അദ്ദേഹത്തിന്‍റെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് നിലന്പൂര്‍കാരനായ എന്‍റെ സുഹൃത്ത് ഡോ അഷ്റഫിനെയാണ്.
എം പി ആയപ്പോള്‍ അദ്ദേഹം തന്ന ഉപദേശങ്ങള്‍ എനിക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു. ഇന്നദ്ദേഹം ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. പാര്‍ട്ടിയെ സംബന്ധിച്ചും, വ്യക്തിപരമായും തീരാനഷ്ടമാണ് ആ വേര്‍പാട്.
പരമകാരുണ്യവാനായ ദൈവം അദ്ദേഹത്തിന്‍റ പരലോക ജീവിതം ധന്യമാക്കട്ടെ…’