X
    Categories: Culture

സൗമ്യവധക്കേസ്: പ്രോസിക്യൂഷനെതിരെ ഫോറന്‍സിക് സര്‍ജന്‍ ഷേര്‍ളി വാസു

കൊച്ചി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ കേസു വാദിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ ഷേര്‍ളി വാസു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ താനുമായി സുപ്രീം കോടതിയില്‍ കേസുവാദിച്ച അഭിഭാഷകന്‍ ചര്‍ച്ച നടത്തിയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സൗമ്യ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ കോടതിക്കു മുമ്പില്‍ കൃത്യമായി അവതരിപ്പിക്കാന്‍ അഭിഭാഷകന് കഴിഞ്ഞില്ല. ‘മെഡിക്കലി ക്വാളിഫൈഡ് അല്ലാത്ത ഒരാള്‍ക്ക് അതിനു കഴിയില്ല.’ അവര്‍ പറയുന്നു. സുപ്രീം കോടതിയില്‍ കേസു പരിഗണിക്കുന്ന സമയത്ത് പ്രോസിക്യൂഷന്‍ തന്റെ സഹായം ആവശ്യപ്പെടുകയോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താനുമായി ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഷേര്‍ളി വാസു പറഞ്ഞു.

സൗമ്യയുടെ ശരീരത്തിലെ ഓരോ പരിക്കുകളും എങ്ങനെ സംഭവിച്ചു എന്ന് പരിക്കിനൊപ്പം തന്നെ വ്യക്തമായി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയത്. ഇക്കാര്യം പ്രതിഭാഗം അഭിഭാഷകനായ ആളൂരിന്റെ ക്രോസ് എക്സാമിനേഷനില്‍ താന്‍ വ്യക്തമായി പറഞ്ഞിരുന്നെന്നും അവര്‍ വ്യക്തമാക്കി. സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടതിനു തെളിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷേര്‍ളി വാസു നേരത്തെ വ്യക്തമാക്കിയിരുന്നു.

Web Desk: