മാഡ്രിഡ്: സ്്പാനിഷ് ലാലീഗ ഫുട്‌ബോളില്‍ ഇന്ന് അവസാന ദിനം. ബാര്‍സിലോണ ചാമ്പ്യന്മാരായ ലീഗിലെ അവസാന ദിവസത്തിലെ മല്‍സരങ്ങള്‍ക്ക് പ്രസക്തയില്ല. അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത്് റയല്‍ മാഡ്രിഡും. നാലാം സ്ഥാനത്തിന്റെ കാര്യത്തില്‍ മാത്രം തീരുമാനമായിട്ടില്ല. 58 പോയിന്റുമായി വലന്‍സിയും ഗറ്റാഫെയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. സ്‌പെയിനില്‍ നിന്നും അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത്് നേടുന്ന നാലാമത്തെ ടീം ആരായിരികുമെന്നറിയാന്‍ ഇന്നത്തെ മല്‍സരങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഗറ്റാഫെ വില്ലാ റയലുമായും വലന്‍സിയ വല്ല ഡോലിഡുമായാണ് കളിക്കുന്നത്. 58 പോയിന്റാണ് വലന്‍സിയക്കും ഗറ്റാഫെക്കും. രണ്ട് പേരും ഇന്ന് ജയിച്ചാല്‍ അത് 61 ആയി മാറും. ഗോള്‍ ശരാശരയില്‍ ചെറിയ മുന്‍ത്തൂക്കം പക്ഷേ വലന്‍സിയക്കുണ്ട്.
വിടപറയല്‍ മല്‍സരങ്ങള്‍ കൂടിയാണ് രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക്. കഴിഞ്ഞ് എട്ട്് വര്‍ഷമായി റയല്‍ മാഡ്രിഡ് സംഘത്തില്‍ കളിച്ച ജെറാത്ത്് ബെയിലിന് ഇന്ന് സാന്‍ഡിയാഗോ ബെര്‍ണബുവില്‍ കാണികളോടുള്ള വിടപറയാല്‍ മല്‍സരമാണ്. കോച്ച് സൈനുദ്ദീന്‍ സിദാന്റെ പദ്ധതികളില്‍ ബെയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് ഇന്ന് കോച്ച്് അവസരം നല്‍കും. അവസാന രണ്ട് മല്‍സരങ്ങളില്‍ സിദാന്‍ ബെയിലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ കുറെ മല്‍സരങ്ങളിലായി ബെയിലിനെ കൂവലായിരുന്നു റയല്‍ ഫാന്‍സിന്റെ പ്രധാന പരിപാടി. ഇന്ന് കളിക്കുന്ന പക്ഷം അദ്ദേഹത്തിന് വേണ്ടി എല്ലാവരും കൈയ്യടിക്കും. റയല്‍ സംഘത്തില്‍ വ്യാപകമായ മാറ്റത്തിന് സാധ്യതയുള്ളതിനാല്‍ മറ്റ് ചിലര്‍ക്കും ഇന്ന് ബെര്‍ണബുവില്‍ വിടവാങ്ങല്‍ മല്‍സരമാവും. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസ്, ടോണി ക്രൂസ് തുടങ്ങിയവരെല്ലാം പുറത്താവുമെന്നാണ് സൂചനകള്‍. അത്‌ലറ്റികോ മാഡ്രിഡ് സംഘത്തിലെ രണ്ട് പേര്‍ക്ക്-നായകന്‍ ഡിയാഗോ ഗോഡിന്‍, സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്‍ എന്നിവര്‍ക്ക്് ആ ജഴ്‌സിയില്‍ ഇന്ന് അവസാന മല്‍സരമാണ്. ഗോഡിന് കഴിഞ്ഞയാഴ്ച്ച ക്ലബ് സ്വന്തം മൈതാനത്ത് യാത്രയയപ്പ് നല്‍കിയിരുന്നു. ഇന്നത്തെ എവേ പോരാട്ടത്തില്‍ ഗ്രീസ്മാന്‍ വിട ചോദിക്കും. ബാര്‍സിലോണയിലേക്കാണ് അദ്ദേഹം പോവുന്നത്. ചാമ്പ്യന്മാരായ ബാര്‍സിലോണ ഇന്ന് അവസാന മല്‍സരത്തില്‍ ഐബറുമായാണ് കളിക്കുന്നത്. വലിയ മാറ്റങ്ങളെക്കുറിച്ച് ബാര്‍സയും ചിന്തിക്കുമ്പോള്‍ ഫിലിപ്പോ കുട്ടീന്യോ ഉള്‍പ്പെടുന്നവര്‍ക്ക്് ചിലപ്പോള്‍ ലീഗില്‍ ബാര്‍സയുടെ കുപ്പായത്തിലെ അവസാന മല്‍സരമായിരിക്കുമിത്.
- 6 years ago
web desk 1