Connect with us

Culture

സോളാറില്‍ തിരിച്ചടി, മുഖംരക്ഷിക്കാനാകാതെ സര്‍ക്കാര്‍

Published

on

 

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സ്വീകരിച്ച അമിതാവേശം ഇടതുസര്‍ക്കാറിന് തിരിച്ചടിയാകുന്നു. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പൊട്ടിച്ച ബോംബ് കയ്യിലിരുന്ന പൊട്ടിയ നിലയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സോളാര്‍ ബോംബിന് കോടതിയില്‍ എഴുതിയ കടലാസിന്റെ വില പോലും കിട്ടില്ലെന്ന തിരിച്ചറിവില്‍ പറഞ്ഞതെല്ലാം വിഴുങ്ങാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കേസിന്റെയും അന്വേഷണത്തിന്റെയും നിഴലില്‍ നിര്‍ത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കമാണ് തുടക്കത്തില്‍ തന്നെ ചീറ്റിയത്. ഇടതു സഹയാത്രികരായ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ ബലത്തില്‍ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ 11നാണ് പിണറായി വിജയന്‍ നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ധൃതിപിടിച്ച നീക്കം സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.
കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ നിരസിച്ച സര്‍ക്കാര്‍, എന്തൊ ഒളിക്കാന്‍ ശ്രമിക്കുന്നുവെന്ന ധാരണ സൃഷ്ടിച്ചിരുന്നു. സര്‍ക്കാറിന്റെ പുതിയ നീക്കം ഇത് ശരിവെക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവിടാതെ സോളാര്‍ വിഷയം കത്തിക്കാനായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. ആറ് മാസത്തെ കാലാവധി സര്‍ക്കാര്‍ ആദ്യം തന്നെ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കോണ്‍ഗ്രസ് നേതാക്കളെ താറടിക്കുക, അതിലൂടെ ഭരണപരാജയം മറച്ചുവെക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ നിയമവകുപ്പിന്റെ കര്‍ശന നിലപാട് സി.പി.എമ്മിന്റെ തിരക്കഥയെ പൊളിച്ചടുക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരേയടക്കം മാനഭംഗക്കുറ്റം നിലനില്‍ക്കുമോയെന്ന് നേരത്തെ നിയമവകുപ്പ് സംശയമുന്നയിച്ചിരുന്നു. സോളാര്‍ കമ്മീഷന്റെ ശിപാര്‍ശ എന്ന പേരില്‍ സരിതയുടെ കത്തിനെ ആധാരമാക്കി കേസെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്നാണ് നിയമവകുപ്പിന്റെ മുന്നറിയിപ്പ്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഉന്നതര്‍ക്കെതിരേ മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നിര്‍ഭയക്കേസിനു ശേഷം 2013ലുണ്ടായ ഭേദഗതി പ്രകാരം ഉന്നതര്‍ക്കെതിരേ കേസെടുക്കാനാവില്ല. സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ 2013നു മുന്‍പുള്ളതായതിനാല്‍ അക്കാലത്തെ നിയമമാണ് ബാധകം. അതിനാല്‍, തന്നെ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയില്‍ പുതുതായി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉന്നതരെ അറസ്റ്റ് ചെയ്യാനാവില്ലെന്നും നിയമ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതുമാത്രമല്ല, സോളാര്‍ കമ്മീഷനു നല്‍കിയ പരിഗണനാ വിഷയങ്ങളില്‍പെടുന്നതല്ല ഇപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം. അഞ്ചു പരിഗണനാ വിഷയങ്ങളാണ് ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സോളര്‍ തട്ടിപ്പു സംബന്ധിച്ചു നിയമസഭയിലും പുറത്തുമുണ്ടായ ആരോപണങ്ങളില്‍ കഴമ്പുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് ഉത്തരവാദി?, 2006 മുതല്‍ 2011 വരെ സരിത നായര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്കുമെതിരെ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടോ?, സോളര്‍ തട്ടിപ്പില്‍ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ?, തട്ടിപ്പുകമ്പനിക്കു സര്‍ക്കാര്‍നിന്ന് എന്തെങ്കിലും കരാറുകള്‍ ലഭിച്ചിട്ടുണ്ടോ?, ഇത്തരം തട്ടിപ്പുകളില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഇപ്പോഴുള്ള നിയമങ്ങള്‍ പര്യാപ്തമാണോ? അല്ലെങ്കില്‍ എന്തെല്ലാം മാറ്റം വരുത്തണം?, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ക്കു നീതി ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെ?ഇതായിരുന്നു പരിഗണനാ വിഷയങ്ങള്‍. ഇതില്‍ ആദ്യത്തെ വിഷയത്തിലാണ്, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മിഷന്‍ അന്വേഷണ വിഷയമാക്കിയത്. എന്നാല്‍ സരിതയുടെ വിവാദമായ കത്തിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. പഴയ കത്ത് കൂടാതെ പുതിയ പരാതി കൂടി ഇന്നലെ സരിത മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയിലെ ചിലരാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ആക്ഷേപം. അമിതാവേശത്തില്‍ സര്‍ക്കാറിന് പറ്റിയ അമളിയില്‍ നിന്ന് കരകയറാനും നാണക്കേട് മറക്കാനുമാണ് പുതിയ പരാതിയുള്‍പ്പെടെയുള്ള നീക്കങ്ങളെന്നാണ് സൂചന.

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Trending