ലണ്ടന്‍: യൂറോപ്പില്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ഒരു റൗണ്ട് കൂടി പിന്നിടുമ്പോള്‍ റഷ്യന്‍ ടിക്കറ്റിന് അരികിലെത്തിയിരിക്കുന്നു നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും. ബെല്‍ജിയം വന്‍കരയില്‍ നിന്നും ഫൈനല്‍ റൗണ്ട് ടിക്കറ്റ് നേടുന്ന ആദ്യ ടീമായപ്പോള്‍ കരുത്തരുടെ ഗ്രൂപ്പില്‍ പോളണ്ട് അധിശത്വം തുടരുന്നു. 1972 ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാനുള്ള മോഹം ഉത്തര അയര്‍ലാന്‍ഡ് സജീവമാക്കുന്നതും ഇന്നലെ കണ്ടു.ഗ്രൂപ്പ് സിയില്‍ ജര്‍മനിക്കാര്‍ നോര്‍വെയെ കൊന്ന് കൊല വിളിച്ചപ്പോള്‍ ശക്തരായ ചെക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഉത്തര അയര്‍ലാന്‍ഡ് ഗ്രൂപ്പിലെ വലിയ അട്ടിമറി നടത്തി. ദുര്‍ബലരുടെ പോരാട്ടത്തില്‍ അസര്‍ബെയ്ജാന്‍ 5-1ന് സാന്‍മറീനോയെ മുക്കി.
സി ഗ്രൂപ്പില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് നോര്‍വെ പ്രതിയോഗികളായിരുന്നില്ല. ആറ് ഗോളിനാണ് ജര്‍മന്‍കാര്‍ നോര്‍വെ കപ്പല്‍ മുക്കിയതെങ്കിലും ഗ്രൂപ്പിലെ വലിയ വാര്‍ത്ത ഉത്തര അയര്‍ലാന്‍ഡുകാരുടെ വന്‍ അട്ടിമറിയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെ അവര്‍ രണ്ട് ഗോളിന് മുക്കിയത് തികച്ചും അപ്രതീക്ഷിതിമായിട്ടായിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പില്‍ ഐറിഷുകാര്‍ രണ്ടാമത് വന്നപ്പോള്‍ ചെക്കുകാരുടെ കാര്യത്തില്‍ ഏകദേശം തീരുമാനമാവുകയും ചെയ്തു. ഗ്രൂപ്പില്‍ നിന്ന് ഇതിനകം പുറത്തായി കഴിഞ്ഞെങ്കിലും പഴയ റഷ്യന്‍ റിപ്പബ്ലിക്കായ അസര്‍ബെയ്ജാന്‍ സ്വന്തം ആരാധകരെ നിരാശപ്പെടുത്തിയില്ല. സാന്‍മറീനോയെ 5-1ന് വീഴ്ത്തിയതിലൂടെ അവര്‍ യോഗ്യതാ റൗണ്ടിലെ ടീമിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഇയിലെ വാര്‍ത്ത പോളണ്ടുകാര്‍ കരുത്തോടെ തിരിച്ചെത്തിയതാണ്. കഴിഞ്ഞ മല്‍സരത്തില്‍ ഡെന്മാര്‍ക്കിന് മുന്നില്‍ നാടകീയമായി നാല് ഗോളിന് തകര്‍ന്ന ടീം ഇന്നലെ കസാക്കിസ്ഥാനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പിലെ ആറാം വിജയത്തോടെ അവര്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഡാനിഷുകാര്‍ അവരുടെ തകര്‍പ്പന്‍ ഫോം തുടരുന്നു. അര്‍മീനിയയെ അവര്‍ 4-1ന് വീഴ്്ത്തി. സാധ്യത കല്‍പ്പിക്കപ്പെടാതിരുന്ന മോണ്ടിനിഗ്രോ ഒരു ഗോളിന് റൂമേനിയയെ വീഴ്ത്തി ഗ്രൂപ്പില്‍ വിലപ്പെട്ട പോന്റും സ്വന്തമാക്കി.
എഫ് ഗ്രൂപ്പില്‍ ഇംഗ്ലണ്ട് പൊരുതിക്കളിച്ച സ്ലോവാക്യയെ 2-1ന് വീഴ്ത്തിയപ്പോള്‍ സ്‌ക്കോട്ട്‌ലാന്‍ഡ് രണ്ട് ഗോളിന് മാള്‍ട്ടയെയും സ്ലോവേനിയ നാല് ഗോളിന് ലിത്വാനിയയെയും പരാജയപ്പെടുത്തി. വെംബ്ലിയിലെ ഇംഗ്ലിഷ്-സ്ലോവാക്യ് പോരാട്ടം ആസ്വദിക്കാന്‍ പതിവ് പോലെ വന്‍ ജനക്കൂട്ടമായിരുന്നു. യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ഇംഗ്ലണ്ട് അനായാസം ജയിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ പക്ഷേ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് സ്ലോവാക്യക്കാരായിരുന്നു. സ്റ്റാന്‍സ്ലിലാവ് ലോബോട്ട്കയുടെ ഗോള്‍ ഇംഗ്ലീഷുകാരെ ഞെട്ടിച്ചു. മല്‍സരത്തിന് മൂന്ന് മിനുട്ട് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ ഗോള്‍. പക്ഷേ എറിക്ഡര്‍ ഒന്നാം പകുതിയില്‍ തന്നെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ മാര്‍ക്കസ് റാഷ് ഫോര്‍ഡ് അവസരോചിതമായി നേടിയ ഗോള്‍ ഇംഗ്ലണ്ടിന്റെ റഷ്യന്‍ വഴി എളുപ്പമാക്കി.
- 7 years ago
chandrika
Categories:
Video Stories
സൂപ്പര്‍ ബെല്‍
Tags: sports