X

സുശാന്തിന്റെ മരണത്തിന് കാരണം റിയ ചക്രവര്‍ത്തി; പണവും ആഭരണങ്ങളും തട്ടിയെടുത്തു- ഗുരുതര ആരോപണവുമായി അച്ഛന്‍ കെ.കെ സിങ്

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി പിതാവ് കെ.കെ സിങ്. പട്‌നയിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിയക്കും മറ്റു അഞ്ചു പേര്‍ക്കുമെതിരെ പരാതി നല്‍കിയത്. പരാതിയില്‍ കേസ് ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ആത്മഹത്യ, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

റിയ സുശാന്തില്‍ നിന്ന് പണം വാങ്ങിയിരുന്നതായും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും കെ.കെ സിങ് പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ, കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് തുടര്‍ച്ചയായി 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

നടി മുംബൈ പൊലീസിനോട് പറഞ്ഞ പോലെ സുശാന്ത് വിഷാദരോഗിയായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്. മറ്റു മാനസിക പ്രശ്‌നങ്ങളും സുശാന്തിന് ഉണ്ടായിരുന്നില്ല- കുടുംബം പറയുന്നു. കേസ് അന്വേഷിക്കാനായി നാലംഗ പൊലീസ് സംഘത്തെ ബിഹാര്‍ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. ആറു പേജുള്ള എഫ്.ഐ.ആറാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്.

റിയയ്‌ക്കെതിരെ 16 ആരോപണങ്ങളാണ് കെ.കെ സിങ് ഉന്നയിച്ചിട്ടുള്ളത്. റിയ സുശാന്തിനെ ഒരു റിസോര്‍ട്ടിലേക്ക് കൊണ്ടുപോയി ഓവര്‍ഡോസ് മരുന്നു നല്‍കിയതായും ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഡെങ്കിപ്പനിയാണ് എന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

മറ്റു ആരോപണങ്ങള്‍ ഇങ്ങനെ;

വിഷാദ രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട് എന്ന് സിനിമാ മേഖലയില്‍ പറയുമെന്ന് റിയ ഭീഷണിപ്പെടുത്തി, പ്രേതം ഉണ്ടെന്ന് പറഞ്ഞ് സുശാന്ത് ജീവിച്ചിരുന്ന വീട് റിയ കൈക്കലാക്കി
സുശാന്ത് വച്ച എല്ലാ വീട്ടുജോലിക്കാരെയും റിയ മാറ്റി, സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് റിയ കൈവശപ്പെടുത്തി.
ക്രഡിറ്റ് കാര്‍ഡും നടിയുടെ പക്കലായിരുന്നു
കുടുംബത്തോട് സംസാരിക്കുന്നതില്‍ നിന്ന് സുശാന്തിനെ തടയാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.
സിനിമ വിട്ട് കേരളത്തില്‍ സുഹൃത്തുമൊത്ത് ജൈവകൃഷിയുമായി കഴിയാന്‍ സുശാന്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ റിയ അതിന് അനുവദിച്ചില്ല. താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
മരണത്തിന് മുമ്പ് റിയ വീടു വിട്ട വേളയില്‍ റിയ പണം, ആഭരണം, സുശാന്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ എടുത്തിരുന്നു.
സുശാന്തിന്റെ അക്കൗണ്ടില്‍ 17 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു. കുറച്ചു കാലയളവിനുള്ളില്‍ മാത്രം മറ്റൊരു അക്കൗണ്ടിലേക്ക് 15 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു.

Test User: