ന്യൂയോര്‍ക്ക്: സിറിയന്‍ അഭയാര്‍ത്ഥി ബാലന് അമേരിക്കയിലെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സ്ഥലമൊരുക്കി ആറു വയസുകാരന്‍ ഒബാമക്കെഴുതിയ കത്ത് തരംഗമാവുന്നു. അഭയാര്‍ത്ഥി ബാലനായ ഒമര്‍ ദഗ്നീഷിന് വേണ്ടിയാണ് ആറു വയസുകാരന്‍ അല്ക്‌സ് അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമക്ക് കത്തെഴുതിയത്.
പ്രിയപ്പെട്ട പ്രസിഡന്റ് ഒബാമ, മുറിവേറ്റു ആംബുലസില്‍ എടുത്തു കൊണ്ടുപോയ സിറിയയിലെ ആ കുട്ടിയെ ഓര്‍ക്കുന്നില്ലേ താങ്കള്‍. അവനെ എന്റെ വീട്ടിലേക്കു കൊണ്ടുവരാന്‍ ദയവായി നിങ്ങള്‍ തയ്യാറാവുകയാണെങ്കില്‍ സഹോദരനെന്നപോലെ അവനെ എന്റെ വീട്ടില്‍ താമസപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് അലക്‌സ് കത്തില്‍ ഒബാമയോട് പങ്കുവെക്കുന്നത്. പുക്കളും ബലൂണുകളുമായി ഒമറിനെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കൊതിയായെന്നും കൊച്ചു അലക്‌സ് പ്രസിഡന്റിനെ അറിയിച്ചു.
വൈറ്റ് ഹൗസ് കത്ത് സമൂഹ മാധ്യമങ്ങള്‍ക്കായി പ്രസിദ്ധികരിച്ചു കഴിഞ്ഞു. അല്കസിന് ആഗ്രഹിച്ച മറുപടിയാണ് ഒബാമ നല്‍കിയത്. ഇതിനകം തന്നെ ലക്ഷത്തില്‍പരം ആളുകള്‍ കത്തു വായിച്ചു കഴിഞ്ഞു.