പാരിസ്: മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡിഒാർ പുരസ്കാരം കോവിഡ് പ്രതിസന്ധി കാരണം ഇൗ വർഷം നൽകില്ല. പുരസ്കാരം നൽകുന്ന ഫ്രഞ്ച് മാഗസിൻ ‘ഫ്രാൻസെ ഫുട്ബാളാണ്’ ഇത്തവണ ബഹുമതി നൽകുന്നില്ലെന്ന് അറിയിച്ചത്. 1956 മുതൽ ബാലൺ ഡിഒാർ പ്രഖ്യാപിച്ചു തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഇൗ വ്യക്തികത ഫുട്ബാൾ പുരസ്കാരം റദ്ദാക്കപ്പെടുന്നത്.
ഇതോടെ, ഗ്ലാമർ അവാർഡിനായി മത്സരിക്കുന്ന ലെവൻഡോവ്സ്കി, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ താരങ്ങൾക്ക് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരും. ആറു ബാലൺ ഡിഒാർ നേടിയ ലയണൽ മെസ്സിയാണ് ഇൗ പുരസ്കാരം ഏറ്റവും കൂടുതൽ നേടിയത്.