X

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: സാമൂഹ്യമാധ്യമങ്ങളില്‍ കൂടി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് തമിഴ് നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ച നടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനൊടുക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു നടിയുടെ ആത്മഹത്യാ ശ്രമം.

നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍, പാണങ്കാട്ട് പാടൈയുടെ ഹരി നാടാര്‍ എന്നിവരുടെ അനുയായികള്‍ തന്നെ നിരന്തരം അപമാനിക്കുന്നതായി വിജയ ലക്ഷ്മി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവര്‍ക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ലൈവിലാണ് വിജയ ലക്ഷ്മി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതെനന്റെ അവസാന വിഡിയോ ആണെന്ന് താരം ലൈവില്‍ അറിയിച്ചു.

കഴിഞ്ഞ നാലുമാസമായി സീമാനും പാര്‍ട്ടി അണികളും അപമാനിക്കുന്നതായും കുടുംബത്തെയോര്‍ത്താണ് പിടിച്ചുനിന്നതെന്നും അവര്‍ പറഞ്ഞു. ഹരിനാടാര്‍ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഞാന്‍ രക്തസമ്മര്‍ദ്ദത്തിന്റെ ഗുളിക കഴിച്ചു. അല്‍പസമയത്തിന് ശേഷം രക്തസമ്മര്‍ദം കുറയുമെന്നും താന്‍ മരിക്കുമെന്നും അവര്‍ പറഞ്ഞു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് വിജയലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Test User: