റിയാദ്: സഊദിയിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ കോളിസ് ഹജ്ജ് നിര്‍വഹിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ ഹജ്ജ് ചെയ്യുന്ന ആദ്യ ബ്രിട്ടീഷ് അംബാസഡറാണ് കോളിസ്. ഈയിടെയാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്.
ഇഹ്‌റാമിന്റെ വെള്ള വേഷത്തില്‍ ഭാര്യയോടൊത്ത് നില്‍ക്കുന്ന അംബാസഡറുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 2015ലാണ് ഇദ്ദേഹം സഊദിയിലെ ബ്രിട്ടീഷ് അംബാസഡറായി ചുമതലയേറ്റത്. നേരത്തെ ഇറാഖ്, ബഹ്‌റൈന്‍, സിറിയ എന്നീ രാജ്യങ്ങളിലെ അംബാസഡറായും സേവനം ചെയ്തിട്ടുണ്ട്.
സിറിയക്കാരിയായ ഹുദ അല്‍ മുജാറക്കയാണ് ഭാര്യ. 30 വര്‍ഷത്തോളം ഇസ്ലാമിക രാജ്യങ്ങളില്‍ സേവനം ചെയ്ത ശേഷമാണ് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കുകയെന്നത് കഴിവുള്ള എല്ലാ ഇസ്ലാം മത വിശ്വാസികള്‍ക്കും നിര്‍ബന്ധമാണ്.