X

സംസ്ഥാന ഹജ്ജ് നറുക്കെടുപ്പ് ഇന്ന്

കൊണ്ടോട്ടി: ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹജ്ജ് ഹൗസി ല്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷനാവും. ടി.വി ഇബ്രാഹീം എം.എല്‍.എ, മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പങ്കെടുക്കും.ഈ വര്‍ഷം ലഭിച്ച 10565 അപേക്ഷകളില്‍ കേരളത്തിന്റെ ക്വാട്ടയായ 5747 സീറ്റിലേക്കാണ് നറുക്കെടുപ്പ് നടക്കുക.

ആകെ അപേക്ഷയില്‍ 1694 പേര്‍ സ്തീകളുടെ ഗ്രൂപ്പും 8861 പേര് ജനറലുമാണ്. നറുക്കെടു പ്പിന് ശേഷം കവര്‍ തലവന്റെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ നറുക്കെടുപ്പ് വിവരം അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 0483 271 0717, 0483 271 7572.

Chandrika Web: