X

സംഘര്‍ഷമകറ്റാന്‍ 10 വഴികള്‍

1. ശ്വാസോച്ഛായ വ്യായാമം ചെയ്യുക. ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് ഒരു മിനുട്ട് സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം പതുക്കെ പുറത്തേക്കു വിടുക.

2. തറയില്‍ കമഴ്ന്നു കിടക്കുക. മുഖത്തിനു കീഴെ കൈകള്‍ പിണച്ചുവെച്ച് ആഴത്തില്‍ ശ്വസിക്കുക. ഇത് അഞ്ചു മിനുട്ട് ചെയ്യുക.
3. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഒരു കിലോമീറ്ററിനുള്ളില്‍ ദൂരമുള്ള ജോലി സ്ഥലത്തേക്ക് വാഹനത്തെ ആശ്രയിക്കരുത്. യോഗ ശീലിക്കുക.
4. സംഗീതം, സിനിമ, മറ്റു ഹോബികള്‍ എന്നിവക്ക് സമയം കണ്ടെത്തുക. മനസ്സിന് ആഹ്ലാദമുണ്ടാക്കുന്ന കാര്യങ്ങളില്‍ മുഴുകുക.
5. നന്നായി ചിരിക്കുക. വഴിയില്‍ കാണുന്ന പരിചയക്കാരെ അഭിവാദ്യം ചെയ്യുകയും അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുക. ഓഫീസിലെ ഒഴിവു വേളകളില്‍ ഇന്റര്‍നെറ്റില്‍ ജോക്കുകള്‍ വായിക്കുകയും മനംതുറന്ന് ചിരിക്കുകയും ചെയ്യുക.
6. സ്ഥിരമായി നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുക. അവ ഓരോന്നിനെയും എങ്ങനെ നേരിടാമെന്ന് ആലോചിക്കുക.
7. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുക. അവയില്‍ ഏറ്റവും പ്രാധാന്യമുള്ളവ ചെയ്തു തീര്‍ക്കാന്‍ മുന്‍ഗണന നല്‍കുക. ഒരു കാര്യത്തില്‍ മുഴുകുമ്പോള്‍ മറ്റൊന്നിനെപ്പറ്റി ആലോചിക്കാതിരിക്കുക.
8.കഫീന്‍, ആല്‍ക്കഹോള്‍, നിക്കോട്ടിന്‍, ജങ്ക് ഫുഡ് എന്നിവയും തിരക്കിട്ട് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക. സ്ട്രസ്സില്‍ നിന്ന് രക്ഷപ്പെടാനായി മദ്യത്തിലും മറ്റ് മരുന്നുകളിലും അഭയം തേടരുത്. അവ താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ദീര്‍ഘാടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.
9. ‘നോ’ പറയാന്‍ ശീലിക്കുക. ചെയ്യാന്‍ കഴിയും എന്നുറപ്പില്ലാത്ത ഒരു കാര്യവും സൗഹൃദത്തിന്റെ പേരില്‍പ്പോലും ഏല്‍ക്കരുത്. ജോലികള്‍ ഏറ്റെടുക്കുമ്പോള്‍, അവധി സമയങ്ങളെ ബാധിക്കില്ല എന്നുറപ്പു വരുത്തുക.
10. തെറ്റുകള്‍ വരുത്തുമ്പോള്‍ അവയെ സ്വാഭാവികമായെടുക്കുക. ഞാനൊരിക്കലും തെറ്റുവരുത്തില്ല എന്ന മനോഭാവം സൃഷ്ടിക്കരുത്. സ്വന്തം തെറ്റ് ഏറ്റുപറയാനും അത് തിരുത്താനുമുള്ള ശീലം വളര്‍ത്തുക.
11. ഓഫീസിലോ താമസ സ്ഥലത്തോ ഒരാളുമായെങ്കിലും ആത്മാര്‍ത്ഥ സൗഹൃദം പുലര്‍ത്തുക. പ്രശ്‌നങ്ങള്‍ സുഹൃത്തുമായി പങ്കുവെക്കുക.
12. ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ രാത്രി കിടക്കുംമുമ്പ് മനസ്സില്‍ ഓടിച്ചു നോക്കുക. തെറ്റുകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അവ എങ്ങനെ തിരുത്താം എന്നാലോചിക്കുക.
13. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കരുത്. പ്രശ്‌നങ്ങളെ നേരിടുകയും അവയ്ക്ക് പരിഹാരം കാണുകയുമാണ് വേണ്ടത്.

Web Desk: