X
    Categories: Newsworld

വീണ്ടും വഴി കാണിച്ച് ന്യൂസിലാന്‍ഡ്; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കും

വെല്ലിങ്ടണ്‍: എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സാനിറ്ററി നാപ്കിനുകള്‍ സൗജന്യമാക്കി ന്യൂസിലാന്‍ഡ്. ആര്‍ത്തവ ഘട്ടത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്് സ്‌കൂള്‍ പഠനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ജസീന്ദ ആര്‍ദെന്‍ ആണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.

ഇതിനായി 1.7 ദശലക്ഷം യു.എസ് ഡോളറാണ് സര്‍ക്കാര്‍ ചെലവഴിക്കുക. നിലവില്‍ നോര്‍ത്ത് ഐലന്‍ഡിലെ 15 വെയ്റ്റാകോ സ്‌കൂളുകളിലാണ് നിലവില്‍ പദ്ധതി നടക്കുന്നത്. 2021ഓടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.

ഒമ്പതിനും പതിനെട്ടിനും പ്രായമുള്ള 95,000 കുട്ടികള്‍ സുരക്ഷിതമായ സാനിറ്ററി ഉപകരണങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ വരുന്നില്ല. സ്‌കൂളിലെ പഠനം തുടരാനാണ് ഇവരെ കൂടി ഞങ്ങള്‍ പിന്തുണയ്ക്കുകയാണ്- ചരിത്ര തീരുമാനം അറിയിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ആര്‍ത്തവ ഘട്ടത്തില്‍ കുട്ടികള്‍ തുണിക്കഷ്ണങ്ങള്‍, പേപ്പര്‍, പുല്ലുകള്‍ എന്നിവ ഉപയോഗിക്കുന്നു എന്നാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ പഠനം പറയുന്നത്. 2019ല്‍ നടത്തിയ ഒരു സര്‍വേ പറയുന്നതു പ്രകാരം രാജ്യത്തെ 12 വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ സാനിറ്ററി ഉപകരണങ്ങള്‍ ഇല്ലാത്തതു മൂലം സ്‌കൂളിലെത്തുന്നില്ല.

Test User: