വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ താരമായത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെ. തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ കോഹ്ലി ക്യാപ്റ്റനെന്ന നിലയിലും മികവ് കാട്ടി.
ഫീല്‍ഡിങിലാവട്ടെ തകര്‍പ്പന്‍ പ്രകടനവുമായി കളംനിറയുകയും ചെയ്തു. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ റോസറ്റന്‍ ചെയ്‌സിനെ പുറത്താക്കാന്‍ മുന്നോട്ടു ഡൈവ് ചെയ്ത പ്രകടനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പലരും സൂപ്പര്‍ മാന്‍ ഡൈവെന്നാണ് ക്യാച്ചിനെ വിശേഷിപ്പിക്കുന്നത്.
മര്‍ലോണ്‍ സാമുവല്‍സുമൊത്ത് അശ്വിന്റെ പന്തില്‍ ലെഗ് മിഡോണിലേക്ക് ഷോട്ടിന് ശ്രമിച്ച ചെയ്‌സിനെ സ്ലിപ്പില്‍ മുഴുനീള ഡൈവിലൂടെയാണ് കോഹ്ലി പുറത്താക്കിയത്.