മാഡ്രിഡ്: ഈ ചിത്രമൊന്ന് നോക്കൂ….റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും ബാര്‍സിലോണയില്‍ നിന്നും വന്‍ തുകക്ക് പാരിസ് സെന്റ്് ജര്‍മനിലേക്ക് ചേക്കേറിയ നെയ്മറും മധ്യത്തില്‍ നെയ്മറിന്റെ പിതാവും. കൃസ്റ്റിയാനോയെ ലോകത്തിലെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുത്ത വേളയിലുളളതാണ് ഈ ചിത്രം. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പ്. ഈ ചിത്രത്തിലെന്തെങ്കിലും രാഷ്ട്രീയമുണ്ടോ…? ഇല്ലെന്ന് പറയാം. പക്ഷേ ഉണ്ട് എന്നാണ് യൂറോപ്പിലെ പുതിയ ഫുട്‌ബോള്‍ ഗോസിപ്പ്. ഡിയാരിയോ ഗോള്‍ എന്ന പത്രം പറയുന്നത് ഈ ചിത്രം ലിയോ മെസിക്കുള്ള മറുപടിയാണെന്നാണ്.നെയ്മര്‍ ബാര്‍സിലോണ വിട്ടതിന് പിറകില്‍ അദ്ദേഹത്തിന് പി.എസ്.ജിയില്‍ നിന്നും ലഭിച്ച വലിയ ഓഫര്‍ എന്നാണല്ലോ വാര്‍ത്ത വന്നത്. ലോക റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് വന്‍ ഓഫര്‍ നല്‍കിയപ്പോള്‍ സ്വീകരിച്ചു എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ അതിന് മുമ്പ് തന്നെ ബാര്‍സിലോണക്കാരായ മെസിയും നെയ്മറും തമ്മിലുള്ള കെമിസ്ട്രിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പത്രം പറയുന്നത്. നെയ്മറെ ബാര്‍സയിലേക്ക് കൊണ്ട് വരുന്നതില്‍ കാര്യമായ പങ്ക് വഹിച്ച താരമാണ് മെസി. പക്ഷേ ബ്രസീലുകാരനായ മുന്‍നിരക്കാരന്‍ ടീമിനോട് കാര്യമായ ആത്മാര്‍ത്ഥ കാണിച്ചില്ല എന്ന പരാതി മെസിക്കുണ്ടായിരുന്നു. മുന്‍നിരയില്‍ കളിക്കുമ്പോഴും ടീമിന് ആവശ്യമായ വേളയില്‍ ഇറങ്ങിക്കളിക്കാനും ഡിഫന്‍സിനെ പിന്തുണക്കാനുമെല്ലാം നെയ്മര്‍ വിമുഖനായിരുന്നത്രെ… ഈ കാര്യത്തില്‍ മെസിക്ക് വിയോജിപ്പുണ്ടായിരുന്നു. രണ്ട് പേരും തമ്മിലുള്ള പിണക്കം പരസ്യമായിരുന്നില്ലെങ്കിലും നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതോടെ അകലം കാര്യമായി വര്‍ധിച്ചു. പി.എസ്.ജിയിലേക്ക് പോയതിന് ശേഷമായിരുന്നു നെയ്മര്‍ കൂടി പങ്കെടുത്ത ഫിഫ അവാര്‍ഡ് ദാനം. ആ ചടങ്ങില്‍ കൃസ്റ്റിയാനോക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു എന്ന് മാത്രമല്ല തന്റെ പിതാവിനെ നടുവില്‍ നിര്‍ത്തുന്നതിലും നെയ്മര്‍ താല്‍പ്പര്യമെടുത്തു. മെസിയും കൃസ്റ്റിയാനോയും തമ്മിലുള്ള കെമിസ്ട്രി മോശമാണെന്ന് മനസ്സിലാക്കി തന്നെയാണ് നെയ്്മര്‍ പോര്‍ച്ചുഗല്‍ താരത്തോട് കൂടുതല്‍ സ്‌നേഹം കാണിച്ചതെന്നും ഗോസിപ്പുണ്ട്. മെസിക്ക് ബാര്‍സയിലെ ഉറുഗ്വേ താരം ലൂയിസ് സുവാരസിനോടുള്ള സ്‌നേഹവും നെയ്മര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഘടകമായിരുന്നത്രെ…! മെസി കഴിഞ്ഞ ദിവസം മാര്‍ക്കയുമായി നടത്തിയ സംസാരത്തില്‍ പറഞ്ഞ വാക്കുകളും ഇതിനോട് ചേര്‍ത്ത് വായിക്കണം. മെസി പോയതിന് ശേഷം ബാര്‍സ കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ് മെസി അഭിപ്രായപ്പെട്ടത്. നെയ്മറിന് പകരം പ്രതിരോധത്തിലേക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കാന്‍ കഴിഞ്ഞുവെന്നും നെയ്മറുള്ളപ്പോഴുള്ള പ്രതിരോധ വീഴ്ച്ച കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ നെയ്മറിന്റെ പിതാവ് ഇന്നലെ പറഞ്ഞ വാക്കുകള്‍ക്കും പ്രസക്തിയുണ്ട്. പി.എസ്.ജി വിട്ട് കൃസ്റ്റിയാനോയുടെ റയല്‍ മാഡ്രിഡിലേക്ക് ഒരു പക്ഷേ നെയ്മര്‍ വന്നേക്കാമെന്നാണ് പിതാവ് പറഞ്ഞത്. എന്തായാലും യൂറോപ്യന്‍ ഗോസിപ്പ് ലാറ്റിനമേരിക്കന്‍ താരങ്ങളുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഒരു ബ്രസീല്‍-അര്‍ജന്‍രീന വാക് ശരങ്ങള്‍ക്കും സാധ്യതയുണ്ട്.