X

വാര്‍ണര്‍ ഷോ

നാലാം ഏകദിനം: ഇന്ത്യക്ക് 21 റണ്‍സ് തോല്‍വി

ബംഗളുരു: നാലാം ഏകദിനത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റിലെ പരാജയ പരമ്പരക്ക് അറുതിയിട്ടു. ഡേവിഡ് വാര്‍ണര്‍ (124), ആരോണ്‍ ഫിഞ്ച് (94) എന്നിവരുടെ ബാറ്റിങ് മികവില്‍ അഞ്ചു വിക്കറ്റിന് കങ്കാരുക്കള്‍ 334 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഇന്ത്യക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ബൗളര്‍മാരെ തുടക്കം മുതല്‍ക്കേ പ്രഹരിച്ച ഫിഞ്ചും വാര്‍ണറും 231 റണ്‍സിന്റെ ഓപണിങ് സഖ്യമാണുണ്ടാക്കിയത്. നൂറാം ഏകദിനം കളിച്ച വാര്‍ണര്‍ 119 പന്തില്‍ 12 ബൗണ്ടറിയും നാല് സിക്‌സറുമടിച്ചപ്പോള്‍ 96 പന്ത് നേരിട്ട ഫിഞ്ച് 10 ഫോറും മൂന്ന് സിക്‌സറും നേടി. 35-ാം ഓവറിലെ അവസാന പന്തില്‍ വാര്‍ണര്‍ മടങ്ങിയതോടെയാണ് ഈ സഖ്യം പിളര്‍ന്നത്. അവസാന 15 ഓവറില്‍ ഓസീസിന് 103 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ടീമില്‍ തിരിച്ചെത്തിയ ഉമേഷ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. പീറ്റര്‍ ഹാന്റ്‌സ്‌കോംബ് (
മറുപടി ബാറ്റിങില്‍ രഹാനെയും (53) രോഹിത് ശര്‍മയും (65) ചേര്‍ന്നു നല്‍കിയ മികച്ച തുടക്കം വിജയമായി പരിവര്‍ത്തിപ്പിക്കാന്‍ മറ്റുള്ളവര്‍ക്കായില്ല. നായകന്‍ വിരാട് കോഹ്‌ലി (21) കാര്യമായി പോരാടാതെ മടങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ (41), കേദാര്‍ ജാദവ് (67) എന്നിവര്‍ പ്രതീക്ഷ നല്‍കി. എന്നാല്‍, അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയ പിടിമുറുക്കി. ധോണി (13), അക്ഷര്‍ പട്ടേല്‍ (5) എന്നിവര്‍ക്ക് സമ്മര്‍ദത്തെ അതിജീവിക്കാനായില്ല. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്നും നതാന്‍ കൗള്‍ട്ടര്‍നീല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഏകദിനത്തില്‍ തുടര്‍ച്ചയായ പത്ത് വിജയം നേടുക എന്ന ഇന്ത്യയുടെ സ്വപ്‌നത്തിന് ഈ പരാജയം വിഘാതമായി.

chandrika: