ഇസ്രായിലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ വമ്പന്‍തീ. കഴിഞ്ഞ മൂന്നു ദിവസമായി അണക്കാനാവാതെ തുടരുന്ന തീഴില്‍ ഒരു ലക്ഷത്തോളമാളുകളെ ഇതേവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇസ്രയേല്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സഹായത്തിനെത്തി.
വരണ്ട കാലാവസ്ഥയില്‍ തീ അതിവേഗം പടരുകയാണെന്നു ഇസ്രായേലി വൃത്തങ്ങള്‍ അറിയിച്ചു. നൂറുകണക്കിന് മൂന്നു ദിവസമായി തീയണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതോവരെ തീ നിയന്ത്രണ വിധേയമായിട്ടില്ല. അതേസമയം വന്‍ തീവെപ്പിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന വിശ്വാസത്തിലാണ് ഇസ്രയേലി വൃത്തങ്ങള്‍.
ഇതേവരെ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമാവുന്നില്ലെങ്കില്‍ ജറൂസലേം, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലെയും ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇസ്രായേല്‍ സുരക്ഷാ അധികൃതര്‍.