ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന് മമതയ്ക്ക് പിറകെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും. ബിജെപി ഡിസംബറില്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
പ്രതിപക്ഷ ഐക്യം മൂലം ബിജെപിക്ക് ഭയമുണ്ട്.കൂടുതല്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പെട്ടന്ന് നടത്താന്‍ സാധ്യയുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കണം. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ നടക്കുന്ന മുംബൈ യോഗത്തിന് ശേഷം ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.