X

ലിംഗസമത്വം ഇസ്‌ലാമിക പരിപ്രേക്ഷ്യം

ഏകീകൃത സിവില്‍കോഡ് മുസ്‌ലിംകള്‍ക്കിടയില്‍ ലിംഗസമത്വം നടപ്പാക്കാനാണെന്നാണ് അവകാശവാദം. പണ്ടേ കേട്ടുവരുന്ന ഒരു വായ്ത്താരയാണിത്. ഇതിന്നാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദാഹരണങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് അറിവില്ലാത്ത മുസ്‌ലിം സാധാരണക്കാരില്‍ ചിലര്‍ കാണിക്കുന്ന അബദ്ധങ്ങളാണ്. സത്യത്തില്‍ ഇസ്‌ലാമിന്റെ മൂല പാഠങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇവരെ നയിക്കുന്നത്. ഏത് മതസമൂഹവും കുറച്ചുകാലം കഴിയുമ്പോള്‍ പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും പ്രായോഗിക ജീവിതം പ്രമാണങ്ങളുമായി വളരെ അകന്നുപോവുകയും ചെയ്യും. ഇത് മതങ്ങള്‍ക്ക് മാത്രമല്ല, പ്രത്യയശാസ്ത്രങ്ങള്‍ക്കും ബാധകമാണ്. ഇസ്‌ലാം ഇത് മുന്‍കൂട്ടി കണ്ടിട്ടുണ്ട്. മൂലപാഠങ്ങളും പ്രായോഗിക ജീവിതവും തമ്മിലെ അന്തരം കുറച്ചു കൊണ്ടുവന്ന് ഇല്ലായ്മ ചെയ്യുന്നതിന്നാണ് ഇസ്‌ലാം ‘തജ്ദീദ്’ എന്ന ആശയം മുന്നോട്ടുവെക്കുന്നത്. നവീകരണം എന്നാണിതന്നര്‍ത്ഥം. ഇടക്കിടെ നവീകരിച്ചു കൊണ്ട് മുന്നോട്ടുപോയെങ്കിലേ ഇസ്‌ലാമിന്ന് കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയൂ. ഇവിടെ ചര്‍ച്ച ചെയ്യുന്ന ലിംഗ സമത്വം ഇതേറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഒരു മേഖലയാണ്.

ഇസ്‌ലാം പ്രകൃതിമതമാണ്. അതിന്റെ എല്ലാ നിയമങ്ങളിലും ഇത് തെളിഞ്ഞുനില്‍ക്കുന്നു. പ്രകൃതിവിരുദ്ധമായ ഒരു നിയമവും അതുകൊണ്ട് ഒരാള്‍ക്ക് ഇസ്‌ലാമില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ ഈ സ്വഭാവം ഏറ്റവും തെളിഞ്ഞു കാണാന്‍ കഴിയുന്ന ഒരു രംഗമാണ് ലിംഗസമത്വത്തെക്കുറിച്ചുള്ള അതിന്റെ വീക്ഷണങ്ങള്‍. ലിംഗസമത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് സമത്വത്തെക്കുറിച്ച് രണ്ടു വാക്ക്. രണ്ടു വാക്കുകളുണ്ട് ഭാഷകളില്‍ ഒരേ സാരം തോന്നിപ്പിക്കുന്നവ. സമത്വമാണൊന്ന്, രണ്ടാമത്തേത് സമാനതയും. പ്രയോഗത്തില്‍ ഇത് രണ്ടും തമ്മില്‍ വൈരുധ്യത്തോടടുത്ത അന്തരമുണ്ട്. സമത്വം ( ഋൂൗമഹശ്യേ) സമാനത (കറലിശേരമഹില)ൈ എന്നിവ പ്രതിനിധാനം ചെയ്യുന്നത് രണ്ടുതരം ദാര്‍ശനികവും സാമൂഹികവുമായ സമീപനങ്ങളെയാണ്. നമ്മുടെ ഫെമിനിസ്റ്റുകള്‍ സാധാരണ സമത്വത്തിന് കല്‍പ്പിക്കുന്ന അര്‍ത്ഥം സമാനതയാണ്. അനന്യതയാണ്. അഥവാ സ്ത്രീയും പുരുഷനും തമ്മില്‍ പ്രസവം, ആര്‍ത്തവം എന്നിങ്ങനെ ചില വ്യത്യാസങ്ങള്‍ കാണാമെങ്കിലും അത് കാര്യമായ അന്തരമല്ല. ശാരീരികമായും മാനസികമായും ഒരേ ഘടനയാണ് രണ്ടിനും. ഏത് തരം ഉത്തരവാദിത്വവും രണ്ടു പേര്‍ക്കും ഒരേയളവില്‍ ഏറ്റെടുക്കാന്‍ സാധിക്കും. അതുകൊണ്ട് സ്ത്രീയും പുരുഷനും സമാനതയുള്ള രണ്ട് അസ്തിത്വങ്ങളാണ്. പറയപ്പെടുന്ന അന്തരങ്ങളൊക്കെ പുരുഷന്‍ സ്ത്രീക്ക് മേല്‍ ആധിപത്യം നിലനിര്‍ത്തുന്നതിന് കണ്ടെത്തിയ ഉപായങ്ങളാണ്.

ഇസ്‌ലാം ഇത്ര ലാഘവബുദ്ധിയോടെയല്ല ഈ വിഷയത്തെ സമീപിക്കുന്നത്. അതിന്റെ വീക്ഷണത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. ഉത്തരവാദിത്വത്തിന്റെ കാര്യത്തിലല്ല, സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയ്ക്ക്, അന്തസ്സിന്റെയും പദവിയുടെയും കാര്യത്തില്‍ ഒരന്തരവും ഇസ്‌ലാം കാണിക്കുന്നില്ല. ഭയഭക്തിയോടെ ദൈവസാമീപ്യം കൊതിക്കുകയും അതിനുവേണ്ടി സച്ചരിതയായി ജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ താന്തോന്നിയായി ജീവിക്കുന്ന ഒരു പുരുഷനേക്കാള്‍ എത്രയോ ഉന്നതയാണ് ഇസ്‌ലാമിന്റെ കണ്ണില്‍. ഒരാളുടെ ഔന്നത്യത്തിന്റെ അളവുകോല്‍ ലിംഗമല്ല, സച്ചരിതമായ ജീവിതമാണ്. ‘നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളവര്‍, നിശ്ചയം, നിങ്ങളില്‍ ഏറ്റവും ഭയഭക്തിയുള്ളവരത്രെ (വി.ഖുര്‍ആന്‍) ഇത് പരലോകത്ത് മാത്രമല്ല, ഇഹലോകത്തും. അന്തസ്സിന്റെ കാര്യത്തില്‍ മാത്രമല്ല, പദവിയുടെ കാര്യത്തിലും അളവ് കോല്‍ ഇത് തന്നെയാണ്.

എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ വീതിച്ചുകൊടുക്കാന്‍ ഇസ്‌ലാം സ്വീകരിക്കുന്ന മാനദണ്ഢം രണ്ടു വിഭാഗത്തിന്റെയും പ്രകൃതിയാണ്. ഭാരിച്ചതും പ്രയാസമേറിയതുമായ ഉത്തരവാദിത്വങ്ങള്‍ ഒരിക്കലും ഇസ്‌ലാം സ്ത്രീകളെ ഏല്‍പ്പിക്കാറില്ല. ഉദാഹരണത്തിന് പ്രവാചക പദവി. ചിലര്‍ ധരിച്ചുവെച്ചിട്ടുള്ളത് ആയിരക്കണക്കില്‍ പ്രവാചകരുണ്ടായിട്ടും അക്കൂട്ടത്തില്‍ ഒരു സ്ത്രീ ഇല്ലാതിരുന്നത് വിവേചനം കൊണ്ടാണെന്നാണ്. സാധാരണക്കാരായ പുരുഷന്മാര്‍ക്ക് പോലും ഏറ്റെടുക്കാന്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ഒന്നാണ് പ്രവാചക പദവിയും അതിന്റെ ദൗത്യവും. അസാമാന്യമായ ത്യാഗബുദ്ധിയും അര്‍പ്പണബോധവും അധ്വാനവും ക്ഷമയും ഒക്കെ ആവശ്യപ്പെടുന്ന ഒന്നാണ് പ്രവാചക പദവി. സ്ത്രീകളെ അവഗണിച്ചത് കൊണ്ടോ അവരെ ആദരിക്കാത്തത് കൊണ്ടോ അല്ല അവര്‍ക്കത് നല്‍കാതിരുന്നത്. അവരുടെ പ്രകൃതി ഈ പദവി ആവശ്യപ്പെടുന്ന ഉത്തരവാദിത്വത്തിന് പറ്റിയതല്ല എന്നത് കൊണ്ടാണ്.

ഉദാഹരണത്തിന് വിശുദ്ധ ഖുര്‍ആന്‍ ഈസാ നബി (അ)ന്റെ മാതാവ് മര്‍യമിന് നല്‍കിയിട്ടുള്ള ആദരവ്. ഖുര്‍ആനില്‍ പേരെടുത്ത് പറഞ്ഞിട്ടുള്ള പല പ്രവാചകന്മാര്‍ക്കും നല്‍കിയതിനെക്കാള്‍ ആദരവ് വിശുദ്ധ ഗ്രന്ഥം മര്‍യമിന് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രവാചകത്വ ഉത്തരവാദിത്വം നല്‍കാമെന്നായിരുന്നുവെങ്കില്‍ മര്‍യമിനെ പ്രവാചക ആക്കാമായിരുന്നു. സ്ത്രീകളെ അവഗണിച്ചത് കൊണ്ടല്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സ്ത്രീകളെ ഖുര്‍ആന്‍ ആദരിച്ചില്ല എന്നതിനും ഇത് മറുപടിയാണ്.

ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതിന് പ്രകൃതിയാണ് ഇസ്‌ലാമിന്റെ മാനദണ്ഡമെന്ന് പറഞ്ഞു. അപ്പോള്‍ എന്താണ് പ്രകൃതി ഇക്കാര്യത്തില്‍ പറയുന്നതെന്നറിയണം. ഫ്രഞ്ചുകാരനും അമേരിക്കയിലെ റോക്‌ഫെല്ലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനും പ്രസിദ്ധ ശരീര, ജീവശാസ്ത്രജ്ഞനും 1912-ലെ നോബല്‍ സമ്മാന ജേതാവുമായ അലക്‌സി കാരല്‍ (അഹലഃശ െഇമൃൃലഹ) തന്റെ പ്രസിദ്ധ പുസ്തകം ‘അറിയപ്പെടാത്ത മനുഷ്യന്‍’ (ങമി വേല ഡിസിീംി)ല്‍ പറയുന്നതിപ്രകാരം ‘പുരുഷനും സ്ത്രീയുമായി നിലനില്‍ക്കുന്ന അന്തരം വ്യത്യസ്ത ലൈംഗികാവയങ്ങളില്‍ നിന്ന്, അഥവാ ഗര്‍ഭപാത്രത്തിന്റെ സാന്നിധ്യം, ഭ്രൂണവഹനം എന്നിവയില്‍ നിന്നോ വിദ്യാഭ്യാസത്തിന്റെ പ്രത്യേക രീതി കൊണ്ടോ ഉണ്ടാകുന്നതല്ല. ഈ പ്രത്യേകതകള്‍ കൂടുതല്‍ അടിസ്ഥാനപരമായ പ്രകൃതിയില്‍ നിന്നാണ്. കലകളുടെ (ഠശൗൈ)ൈ സവിശേഷ ഘടനയാണ് അതിന്റെ ഹേതു. അതോടൊപ്പം അണ്ഡാശയം പ്രത്യേക തരം രാസപദാര്‍ത്ഥങ്ങള്‍ മുഴുവന്‍ ശരീരത്തിലും നിറക്കുന്നതാണ് മറ്റൊരു കാരണം. ഈ അടിസ്ഥാന വസ്തുതകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഫെമിനിസത്തെ അനുകൂലിക്കുന്നവരെ രണ്ടു വിഭാഗത്തിനും ഒരേതരം വിദ്യാഭ്യാസം, ഒരേ അധികാരം,ഒരേ ഉത്തരവാദിത്തം മുതലായവ ഉണ്ടാകണം എന്നു പറയാന്‍ പ്രേരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സ്ത്രീ പുരുഷനില്‍ നിന്ന് വ്യക്തമായും ഭിന്നയാണ്. അവളുടെ ശരീരത്തിലെ ഓരോ സെല്ലുകളും അവളുടെ ലിംഗ സവിശേഷതയുടെ മുദ്രകളാണ്. അവളുടെ അവയവങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് തന്നെയാണ് സത്യം.എല്ലാറ്റിലുമുപരി അവളുടെ നാഡിവ്യൂഹം (ചലൃ്ീൗ െ്യെേെലാ) ശരീരശാസ്ത്ര നിയമങ്ങള്‍ നക്ഷത്ര ലോകത്തെ നിയമങ്ങളെപ്പോലെ മാറ്റാനാവാത്തതാണ്. മനുഷ്യന്‍ ആഗ്രഹിക്കുന്നതു പോലെ അവ പകരം വെക്കാനാവുകയില്ല. അവ അതേ പോലെ സ്വീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. സ്ത്രീകള്‍ സ്വന്തം പ്രകൃതിക്കനുസൃതം, പുരുഷന്മാരെ അനുകരിക്കാന്‍ നില്‍ക്കാതെ സ്വന്തം ജന്മവാസനകള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. നാഗരികതയുടെ പുരോഗതിയില്‍ അവരുടെ ഭാഗം പുരുഷന്മാരേക്കാള്‍ ഉന്നതമാണ്. അവര്‍ അവരുടെ പ്രത്യേക കര്‍ത്തവ്യം കൈവിടാതിരിക്കേണ്ടതാണ്.’

അലക്‌സി കാരലിന്റെ പുസ്തകം പ്രസിദ്ധീകൃതമാകുന്നത് 1935ലാണ്. അതിനുമെത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇസ്‌ലാമിന്റെ നിയമമുണ്ടാകുന്നത്. ഇസ്‌ലാമിന്റെ സമീപനം കാരല്‍ ശരിവെക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമില്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതമായ സാഹചര്യമുണ്ടാകുമ്പോള്‍ ആ ബാധ്യത ഇസ്‌ലാം ഏല്‍പ്പിക്കുന്നത് പുരുഷനെയാണ്. സ്ത്രീക്ക് യുദ്ധം ബാധ്യതയല്ല. അതു പോലെ കുടുംബത്തിന്റെ ബാധ്യത പുരുഷനാണ് സ്ത്രീക്കല്ല. സ്ത്രീ സമ്പന്നയും ഭര്‍ത്താവ് ദരിദ്രനുമാണെങ്കില്‍ പോലും സ്ത്രീക്ക് വീടിന്റെ ചെലവുകളിലൊന്നും വഹിക്കാന്‍ നിയമപരമായി ബാധ്യതയില്ല. ഭര്‍ത്താവിന് ദാനം നല്‍കിയിരുന്ന സ്ത്രീകളുണ്ടായിരുന്നു നബി തിരുമേനിയുടെ കാലത്ത്. സ്ത്രീകളുടെ സമ്പത്ത് ചെലവുകളില്ലാതെ വളരുകയാണ് ചെയ്യുക. ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീകളുടെ മുഴുവന്‍ ചെലവുകളും പുരുഷനാണ് വഹിക്കുക, കുടുംബത്തിന്റേതും. സ്ത്രീക്ക് അവളുടെ സ്വത്തില്‍ നിന്ന് ഒന്നും ചെലവഴിക്കേണ്ടതില്ല. ഇതാണ് അനന്തരാവകാശത്തില്‍ അവളുടെ പങ്ക് പുരുഷന്റെ പകുതിയാകാന്‍ കാരണം.

1879ലാണ് ഇബ്‌സന്‍ പാവക്കൂട് (ഉീഹഹഭ െവീൗലെ) എഴുതി പ്രസിദ്ധീകരിക്കുന്നത്. ഈ നാടകത്തിലെ ‘നോറ’ എന്ന കഥാപാത്രം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ നാളില്‍ തന്നെ തള്ളിപ്പറഞ്ഞ ഭര്‍ത്താവിനെ വിട്ട് അയാളുടെ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നു. നോറ പോകുമ്പോള്‍ വലിച്ചടച്ച വാതിലിന്റെ ശബ്ദം കേട്ട് യൂറോപ്പാകെ ഞെട്ടി. യൂറോപ്പിലെ സ്ത്രീ വിമോചനത്തിന്റെ ആദ്യത്തെ പടഹധ്വനി ആയിരുന്നു അത്. ഈ ശബ്ദമാണ് പിന്നീട് ഫെമിനിസമായി വളര്‍ന്നത്. യൂറോപ്യന്‍ സ്ത്രീ വിമോചന പ്രസ്ഥാനത്തിന് അതുകൊണ്ട് 137 വയസ്സ് കണക്കാക്കാം. ശൈശവ ദശയിലായിരിക്കുന്നതും ഒരു ദര്‍ശനത്തിന്റെയും കാര്യമായ പിന്തുണയില്ലാത്തതും പുരുഷ വിരോധമെന്ന ഉള്ളുപൊള്ളയായ മുദ്രാവാക്യവുമായി നടക്കുന്നതുമായ ഒരു പ്രസ്ഥാനവൈകൃതത്തെ ചൂണ്ടിക്കാണിച്ചാണ് അള്‍ട്രാ സെക്യൂലരിസ്റ്റുകള്‍ മുസ്‌ലികളെ ഭയപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്.

മുസ്‌ലിംകള്‍ക്കെതിരാണെന്ന് കണ്ടപ്പോഴാണ് മായാവതി മനുവാദികള്‍ എന്ന് വിളിക്കുന്ന സംഘപരിവാരം ഏകീകൃത സിവില്‍കോഡ് ഏറ്റെടുത്തിരിക്കുന്നത്. ‘ന സ്ത്രീ സ്വാതന്ത്രമര്‍ഹതി’ എന്ന മനു മന്ത്രത്തില്‍ ഇപ്പോഴും വിശ്വസിക്കുന്ന ആര്‍.എസ്.എസ് പ്രഭൃതികള്‍ക്ക് സ്ത്രീ വിമോചനത്തില്‍ താല്‍പര്യമുണ്ടായത് കൊണ്ടല്ല, മുസ്‌ലിം പീഡനത്തിന്റെ ആര്‍ത്തികൊണ്ടാണ് ഇതേറ്റെടുത്തിട്ടുള്ളത്. അതിത്രയെളുപ്പം ഈ വെള്ളത്തില്‍ വേവുന്ന പരിപ്പല്ല എന്ന് കാലം തെളിയിക്കും തീര്‍ച്ച!
(അവസാനിച്ചു)

chandrika: