X
    Categories: MoreViews

ലാലീഗയില്‍ ശനിവാര്‍

ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ ഐബറിനെ സ്വന്തം മൈതാനത്ത് നേരിടുകയാണ്. ടേബിളില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാര്‍സിലോണക്കുമുണ്ട് ഇന്ന് പോരാട്ടം-പ്രതിയോഗികള്‍ ശക്തരായ വില്ലാ റയലാണ്. പോയന്റ് ടേബിളില്‍ നോക്കു-35 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സ 81 ല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 34 മല്‍സരങ്ങള്‍ കളിച്ച റയലിന് അതേ പോയന്റുണ്ട്-ഗോള്‍ ശരാരിയുടെ കണക്കില്‍ അവര്‍ രണ്ടാമത് നില്‍ക്കുന്നു. 35 മല്‍സരങ്ങള്‍ പിന്നിട്ട അത്‌ലറ്റിക്കോക്ക് 71 പോയന്റുണ്ട്. ഇന്ന് ബാര്‍സയുമായി കലിക്കുന്ന വില്ലാ റയല്‍ 35 മല്‍സരങ്ങളില്‍ നിന്ന് 63 പോയന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

നിരന്തരമായ മല്‍സരങ്ങള്‍ ടീമിനെ തളര്‍ത്തുന്നില്ലെന്നാണ് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്റെ പക്ഷം. ഇന്നലെ വൈകീട്ടും ടീം കടുത്ത പരിശീലനത്തിലായിരുന്നു. കൃസ്റ്റിയാനോയും സിദാനുമെല്ലാം നല്ല ഹാപ്പി മൂഡിലുമായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ എറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ലാലീഗയില്‍ ശ്രദ്ധിക്കാനാണ് ടീമിന്റെ തീരുമാനം. ഗ്രാനഡ ദുര്‍ബലരായതിനാല്‍ വലിയ ഗോള്‍ വിത്യാസത്തില്‍ ജയിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ജെറാത്ത് ബെയില്‍ ഇന്നും കളിക്കില്ല. പക്ഷേ മുന്‍നിരയില്‍ ചെറിയ മാറ്റത്തിന് സിദാന്‍ തയ്യാറാവും. കരീം ബെന്‍സേമക്ക് പകരം ജെയിംസ് റോഡ്രിഗസ് കളിക്കും. പരുക്കിന്റെ പ്രശ്‌നങ്ങള്‍ അലട്ടാത്തതിനാല്‍ ആശങ്കയൊന്നുമില്ലെന്നാണ് നായകന്‍ സെര്‍ജി റാമോസിന്റെ പക്ഷം.
ബാര്‍സക്ക് ചെറിയ ടെന്‍ഷനുണ്ട്. ചാമ്പ്യന്‍സ് ലീഗ് സാധ്യത അവസാനിച്ച സാഹചര്യത്തില്‍ മാനം കാക്കാന്‍ ലാലീഗ കിരീടം മാത്രമാണുളളത്. പക്ഷേ വില്ലാ റയല്‍ ശക്തരാണ്. വമ്പന്മാരെയെല്ലാം അട്ടിമറിച്ചിട്ടുള്ളവര്‍. സൂപ്പര്‍ താരം മെസി സന്തോഷത്തിലാണ്. ദേശീയ മല്‍സരങ്ങളില്‍ അദ്ദേഹത്തിനെതിരായ വിലക്ക് ഫിഫ പിന്‍വലിച്ച് സാഹചര്യത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ കളിക്കാന്‍ അര്‍ജന്റീനക്കാരനാവും. നെയ്മറും സുവാരസും ഫോമില്‍ നില്‍ക്കുന്നു.
നാല് മല്‍സരങ്ങളാണ് ഇനി റയലിന് കളിക്കാനുള്ളത്. നാലും ജയിച്ചാല്‍ കിരീടം ഉറപ്പ്. ഇതില്‍ സെവിയെയുമായി അടുത്ത ഞായറാഴ്ച്ച കളിയുണ്ട്. ബാര്‍സക്ക് മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കുന്നു.
മൂന്നും ജയിച്ച് സമ്മര്‍ദ്ദം തുടരുകയാണ് അവരുടെ ലക്ഷ്യം. രണ്ട് പ്രധാന കിരീടങ്ങളാണ് തന്റെ അജണ്ടയെന്ന് റയല്‍ കോച്ച് സിദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോയ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് നേടാന്‍ കഴിഞ്ഞത്. ഒരു പോയന്റ് വിത്യാസത്തിലാണ് ലാലീഗ കിരീടം അകന്നത്. ഇത്തവണ ഒരു മല്‍സരത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ കിരീടം നേടാമെന്നാണ് സിദാന്‍ വ്യക്തമാക്കുന്നത്. സെവിയെ, സെല്‍റ്റാ വിഗോ തുടങ്ങിയ പ്രതിയോഗികള്‍ പ്രബലരാണെന്ന് അദ്ദേഹം പറഞ്ഞു.

chandrika: