റോഹിങ്ക്യന്‍ വിഷയത്തില്‍ മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചിയുടേയും സര്‍ക്കാറിന്റെയും നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹം രംഗത്തു വരുന്നതിനിടെ കൂടുതല്‍ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണലും. വിഷയത്തില്‍ മണലില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷി നയമാണ് സൂചി സ്വീകരിച്ചിരിക്കുന്നതെന്നാണ് ആംനസ്റ്റിയുടെ കുറ്റപ്പെടുത്തല്‍
റോഹിങ്ക്യകളുടെ വംശീയ ഉന്മൂലനത്തെപ്പറ്റിയും റഖൈന്‍ സ്റ്റേറ്റില്‍ നടക്കുന്ന ക്രൂരതകളെകുറിച്ചും വിസ്തുതക്ക് വിരുദ്ധമായ നിലപാടാണ് സൂചി സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തി.