വലേറ്റ: ലിബിയയില്‍ നിന്ന് രണ്ട് ഭീകരര്‍ ചേര്‍ന്ന് റാഞ്ചിയ അഫ്രീഖിയ എയര്‍വേസില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും വിട്ടയച്ചു. ഇന്ന് രാവിലെ റാഞ്ചിയ വിമാനം മാള്‍ട്ടയിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. വിമാനത്തിലെ ഏഴു ഉദ്യോഗസ്ഥരെ മാത്രമെ ഇനി വിട്ടയക്കാനുള്ളൂ. ഇവരെ ഉടന്‍ വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് യാത്ര തിരിച്ച അഫ്രീഖിയ ഏയര്‍ബസ് എ320 വിമാനമാണ് തീവ്രവാദികള്‍ റാഞ്ചിയത്. വിമാനം ഗ്രനേഡുപയോഗിച്ച് തകര്‍ക്കുമെന്ന് ഇവര്‍ നേരത്തെ ഭീഷണി മുളക്കിയിരുന്നു. മുന്‍ ലിബിയന്‍ ഗവര്‍ണര്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ അനുയായികളാണ് ഭീകരരെന്ന് ഇവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.