X

രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണവും അഴിമതിയും നിര്‍വീര്യമാക്കുന്നതാണെങ്കിലും, താല്‍ക്കലിക സാമ്പത്തിക മാന്ദ്യത്തിനിടയാക്കുമെന്ന് രാഷ്ട്രപതി മുന്നറിയിപ്പു നല്‍കി.

500, 1000 നോട്ടുപിന്‍വലിക്കലിന് ശേഷം ആദ്യമായാണ് രാഷ്ട്രപതി പ്രതികരിക്കുന്നത്. ഡിസംബര്‍ 30നകം പഴയ നിലയിലാക്കാമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനു ശേഷവും ബാങ്കിങ് സൗകര്യങ്ങള്‍ പഴയ നിലയിലെത്തിയിട്ടില്ല.

chandrika: