ന്യൂഡൽഹി: രാജസ്ഥാനിലെ ബാർമറിനടുത്ത് ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 പോർവിമാനം തകർന്നുവീണു. ബാർമറിനടുത്ത ഉത്തർലേ താവളത്തിൽ നിന്നു പുറപ്പെട്ട വിമാനം നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നു. അതേസമയം, രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.
ബാർമറിലെ മലിയോ കി ധാനിയിലെ ഒരു വയലിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ മറ്റാർക്കെങ്കിലും ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബാർമർ പൊലീസ് സൂപ്രണ്ട് ഗഗൻദീപ് സിംഗ്ല പറഞ്ഞു. സംഭവത്തിൽ കോടതി അന്വേഷണത്തിന് എയർഫോഴ്‌സ് ഉത്തരവിട്ടിട്ടുണ്ട്.