കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2003ലെ കൂട്ടക്കൊലക്കു പിന്നിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐയും അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാറും കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഗൂഢാലോചനക്ക് തെളിവില്ലെന്ന് വ്യക്തമാക്കി നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് തള്ളിയാണ് അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. മാറാട് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം ഇത് നടപ്പായില്ലെന്നും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും പരാതിപ്പെട്ട് കോളക്കാടന്‍ മൂസ ഹാജി, പാലക്കാട് സ്വദേശി ആര്‍. ഗോകുല്‍ പ്രസാദ് എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
- 8 years ago
chandrika
Categories:
Video Stories
രണ്ടാം മാറാട്: കേസന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു
Ad

