മുംബൈ: ബുര്‍ബോണ്‍ സ്‌റ്റേഡിയത്തില്‍ കേരളത്തിനെതിരെ നടക്കുന്ന ചതുര്‍ദിന രജ്ഞി പോരാട്ടത്തില്‍ ഗോവക്ക് ബാറ്റിംഗ് തകര്‍ച്ച. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറായ 342 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗോവ ആറ് വിക്കറ്റിന് 169 റണ്‍സ് എന്ന നിലയിലാണ്. 33 റണ്‍സ് നേടിയ ഓപ്പണര്‍ അസനോദ്കര്‍ മാത്രമാണ് മുന്‍നിരയില്‍ പിടിച്ചുനിന്നത്. സ്റ്റംമ്പിന് പിരിയുമ്പോള്‍ 22 റണ്‍സുമായി എസ്.എസ് ഭണ്ഡേക്കര്‍, 19 റണ്‍സുമായി ഷദാബ് ജഗതി എന്നിവരാണ് ക്രീസില്‍. കേരളാ ബൗളിംഗ് നിരയില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ സി.വി വിനോദ് കുമാറാണ് മികച്ച ബൗളിംഗ് നടത്തിയത്.
- 8 years ago
chandrika
Categories:
Views