X

രഞ്ജിട്രോഫി: കേരളം തിരിച്ചടിക്കുന്നു

 
തിരുവനന്തപുരം: ജമ്മു കാശ്മീരിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിനെ 219 റണ്‍സിന് കറക്കി വീഴ്ത്തിയ ജമ്മുവിന് അതെ നാണയത്തില്‍ കേരളം തിരിച്ചടി നല്‍കിയപ്പോള്‍, ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചു. മഴ വില്ലനായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് കേരളത്തിന് നിര്‍ണായകമാണ്.
നാലുവിക്കറ്റെടുത്ത കെ.സി അക്ഷയ്യും മൂന്നുവിക്കറ്റു വീതമെടുത്ത ജലജ് സക്‌സേനയും സജിമോന്‍ ജോസഫുമാണ് കശ്മീരിനെ വീഴ്ത്തിയത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഒമര്‍ ബണ്ടേ അഹമ്മദും (35) ശുഭം കജൗരിയും (41) കാശ്മീരിന് നല്‍കിയത്. ഇരുവരെയും പുറത്താക്കി സിജിമോന്‍ ജോസഫാണ് കേരളത്തെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നത്. ശുഭം കജൗരിയയാണ് കശ്മീരിന്റെ ടോപ് സ്‌കോറര്‍. ബന്ദീപ് സിങ് (39), നായകന്‍ പര്‍വേസ് റസൂല്‍ (28), രാംഡയല്‍(17) എന്നിവര്‍ മാത്രമാണ് കാശ്മീര്‍ നിരയില്‍ രണ്ടക്കം പിന്നിട്ടത്. ജലജ്‌സക്‌സേന മധ്യനിരയെ മടക്കിയപ്പോള്‍ കാശ്മീര്‍ വാലറ്റത്തെ അക്ഷയ് ചുരുട്ടിക്കെട്ടി. 37 റണ്‍സ് വഴങ്ങിയാണ് അയ്യയ് നാല് വിക്കറ്റ് വീഴ്ത്തിയത്. സിജിമോള്‍ 45 റണ്‍സ് വഴങ്ങിയും ജലജ് സക്‌സേന 57 റണ്‍സ് വഴങ്ങിയുമാണ് മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയത്. മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം കേരളം ഒരുവിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ കേരളത്തിന് 91 റണ്‍സിന്റെ ലീഡായി. 20 റണ്‍സെടുത്ത ഓപ്പണര്‍ വിനോദ് വിഷ്ണുവിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ജലജ് സക്‌സേനയും (16), റോന്‍പ്രേമും (ആറ് റണ്‍സ്) ആണ് ക്രീസില്‍. മഴയെ തുടര്‍ന്ന് ഒരു മണിക്കൂറോളം കളി തടസപ്പെട്ടു.

chandrika: