X

യു.എന്‍ സെക്രട്ടറി: ജനറല്‍ അന്റോണിയെ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയെ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറെസ്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറി യോഗത്തില്‍ പൊതുസഭ അധ്യക്ഷന്‍ പീറ്റര്‍ തോംസണുമുമ്പകെയായിരുന്നു സത്യപ്രതിജ്ഞ. യുണൈറ്റഡ് നേഷന്‍സിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മ്യാന്‍മാര്‍ മനുഷ്യാവകാശപ്രവര്‍ത്തകയും രാഷ്ട്രീയക്കാരിയുമായ ആങ് സാന്‍ സൂചീയും സത്യപ്രത്ജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

ജനുവരി ഒന്നു വരെ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ ബാന്‍ കീ മൂണിന് സമയമുണ്ടാകും. അതിനുശേഷമായിരിക്കും ഗുട്ടെറെസ് ചുമതലയേല്‍ക്കുക. സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ വിരമിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് ഗുട്ടെെറസിന്റെ നിയമനം. 15 അംഗങ്ങളില്‍ 13 പേരുടേയും പിന്തുണ നേടിയാണ് അന്റോണിയോ ഗുട്ടെറെസ് സെക്രട്ടറി ജനറലായി ഒക്ടോബറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പേര്‍ തങ്ങള്‍ക്ക് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറെസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

chandrika: