ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാറിനെതിരെ പ്രതിഷേധമുയരുന്നു. മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ 16 ന് വിജയ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിക്രം ജോഷി നടുറോഡില്‍ ആക്രമിക്കപ്പെടുന്നതു കൊല്ലപ്പെടുന്നതും. മാധ്യമപ്രവര്‍ത്തകന്‍ പൊലീസില്‍ പരാതിനല്‍കിയതിന് പിന്നാലെ ഒരു സംഘം ആളുകള്‍ ജോഷിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയുയന്നുണ്ട്. ജോഷിയുടെ പരാതിമേല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരുന്നില്ല. പരാതി നല്‍കി നാലു ദിവസത്തിനു ശേഷമാണ് ജോഷിക്കെതിരെ ആക്രമണമുണ്ടായത്. മാധ്യമപ്രവര്‍ത്തകനെതിരായ അക്രമണവും മരണവും യുപിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
അമ്മാവനെ വെടിവച്ചുകൊന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പത്രപ്രവര്‍ത്തകന്‍ വിക്രം ജോഷിയുടെ മരുമകന്‍ എഎന്‍ഐയോട് പ്രതികരിച്ചു. എന്റെ സഹോദരിയെ ചിലര്‍ ഉപദ്രവിച്ചിരുന്നതായുംു, ജോഷി ഇത് പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അജ്ഞാതര്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നുകളയുകയാണുണ്ടാതെന്നും വിക്രമിന്റെ അനന്തരവന്‍ പറഞ്ഞു. പ്രദേശകത്തെ പ്രമുഖന്റെ മകന്‍ ഉള്‍പ്പെടെയുള്ള ചില ആളുകളാണ് സഹോദരിയെ ഉപദ്രവിക്കാറുണ്ടായിരുന്നത്. കമല്‍-ഉദ്-ദിന്റെ മകനും കൂട്ടാളികളുമാണ് എന്റെ അമ്മാവനെ വെടിവച്ചുകൊന്നത്. അക്രമസമയം അമ്മാവനും എന്റെ സഹോദരിയുമുണ്ടായിരുന്നു. പ്രധാന പ്രതി പിടിക്കപ്പെടുന്നതുവരെ ഞങ്ങള്‍ അമ്മാവന്റെ മൃതദേഹം സ്വീകരിക്കില്ലെന്നും വിക്രമിന്റെ മരുമകന്‍ ്പ്രതികരിച്ചു.