X

മോദി തന്നെ കൊലപ്പെടുത്താനും ശ്രമിച്ചേക്കുമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കൊലപ്പെടുത്താനും മടിക്കില്ലെന്ന പ്രസ്താവനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. യൂട്യൂബിലൂടെ പുറത്തുവിട്ട പത്ത് മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോയിലൂടെയാണ് കെജരിവാളിന്റെ പ്രസ്താവന. കേന്ദ്ര ഏജന്‍സികളായ സിബി.ഐ, ആദായനികുതി വകുപ്പ്, ഡല്‍ഹി പൊലീസ് ഇവരുടെ നിരന്തരം റെയ്ഡിലും ചോദ്യം ചെയ്യലിലും പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ്, ഇതിന്റെയെല്ലാം പിന്നില്‍ ഒരാളാണ്. ആരാണയാള്‍? അമിത് ഷാ, മോദി, പ്രധാനമന്ത്രിയുടെ ഓഫീസ് ഇവരാണോ എന്ന് ചോദിച്ച

കെജരിവാള്‍ മോദിയുടെ ഇഷ്ടത്തിനനുസരിച്ച് അമിത് ഷായാണ് ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നും പറഞ്ഞു. ഞങ്ങളെക്കൊണ്ട് മോദി വളരെ നിരാശനാണ്, യുക്തിരഹിതമായാണ് അദ്ദേഹം ചിന്തിക്കുന്നത് തന്നെ, ചിന്തിക്കാതെയാണ് അദ്ദേഹം തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഇത് രാജ്യത്തിന് ആപത്താണ്, അദ്ദേഹത്തിന്റെ കൈകളില്‍ രാജ്യം സുരക്ഷിതമാണോയെന്നും ഇതെക്കുറിച്ച് ആലോച്ചിക്കുമ്പോള്‍ ഉറക്കം വരുന്നില്ലെന്നും കെജരിവാള്‍ വ്യക്തമാക്കുന്നു. ജയിലില്‍ പോകുക എന്നത് ഒരു ചെറിയ കാര്യമാണെന്നും നിങ്ങള്‍ മരിക്കാന്‍ തയ്യാറെടുക്കണമെന്നും എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും കെജ്‌റിവാള്‍ എം.എല്‍.എ മാരോട് വ്യക്തമാക്കുന്നു.

chandrika: