X

മെസിയും നെയ്മറും സുവാരസും നാട്ടിലാണ്

ലണ്ടന്‍: തന്റെ താരങ്ങളെ വ്യക്തമായി മനസിലാക്കുന്ന പരിശീലകനാണ് ബാര്‍സിലോണയുടെ ലൂയിസ് എന്‍ട്രികെ. കഴിഞ്ഞ ദിവസം ബാര്‍സക്ക് ഹെര്‍കൂലിസുമായി മല്‍സരമുണ്ടായിരുന്നു. പക്ഷേ ആ മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളില്‍ പലരുമുണ്ടായിരുന്നില്ല. മെസിയും നെയ്മറും സുവരാസും ജെറാര്‍ഡ് പിക്വയുമൊന്നുമില്ലാതെയാണ് ടീം കളിച്ചത്. ഇവര്‍ക്കെല്ലാം കോച്ച് നേരത്തെ തന്നെ വിശ്രമം നല്‍കി നാട്ടിലേക്കയച്ചു. നാല് പേരും പോയിരിക്കുന്നത് സ്വന്തം നാട്ടിലേക്കാണ്.

മെസി അര്‍ജന്റീനയിലേക്ക് വിമാനം കയറിയത് മൂന്ന് ദിവസം മുമ്പാണ്. ഇനി തിരിച്ചുവരുക ജനുവരി രണ്ടാം വാരത്തില്‍. സുവാരസ് ഉറുഗ്വേയിലേക്ക് പോയപ്പോള്‍ ബ്രസീലിലേക്ക് മടങ്ങിയ നെയ്മര്‍ ഇന്ന് നാട്ടില്‍ ചാരിറ്റി സോക്കര്‍ കളിക്കുന്നുണ്ട്. പിക്വേ തല്‍ക്കാലം പോയിരിക്കുന്നത് കൊളംബിയയിലെ ഷാക്കിറയിലേക്കാണ്. സ്‌പെയിന്‍ ടൂണിഷ്യയുമായി സൗഹൃദ മല്‍സരം കളിക്കുന്നതിനാല്‍ 28ന് അദ്ദേഹം മാഡ്രിഡില്‍ തിരിച്ചെത്തും. ജനുവരി 7,8 തിയ്യതികളില്‍ മാത്രമാണ് ഇവരെല്ലാം ക്ലബിനായി ഒരുമിക്കുക. സിസു എന്ന സിദാന്‍ ഫ്രാന്‍സിലേക്കാണ് പോയിരിക്കുന്നത്. സ്‌പെയിനില്‍ സ്ഥിര താമസക്കാരനാണെങ്കിലും രക്ഷിതാക്കളുടെ അരികിലേക്കാണ് അവധി യാത്ര. കൃസ്റ്റിയാനോ റൊണാള്‍ഡോ ഇംഗ്ലണ്ടിലാണ് ക്രിസ്തുമസ് കാലത്ത്.

chandrika: