X

മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

ഷിക്കാഗോ: അമേരിക്കയുടെ പുതിയ പ്രഥമ വനിതയാകാന്‍ പോകുന്ന മെലാനിയ ട്രംപിനെ മോഡലിങ് കാലത്തെ നഗ്നചിത്രങ്ങള്‍ വേട്ടയാടുന്നു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ തെരുവില്‍ പ്രതിഷേധം കത്തുമ്പോഴാണ് മെലാനിയയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ജി ക്യൂ മാഗസിനുവേണ്ടി പൂര്‍ണനഗ്നയായി പോസ്‌ചെയ്തതും മറ്റൊരു മോഡലിനോടൊപ്പമുള്ള നഗ്നഫോട്ടോകളുമാണ് നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡലെന്ന നിലയില്‍ ഈ ചിത്രങ്ങള്‍ മെലാനിയക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ അമേരിക്കയെന്ന വലിയൊരു രാഷ്ട്രത്തിന്റെ പ്രമഥ വനിതയാകുമ്പോള്‍ നഗ്നഫോട്ടോകള്‍ തലവേദന സൃഷ്ടിക്കുക സ്വാഭാവികം.
സ്ലോവേനിയക്കാരിയായ മെലാനിയയെ 2005ലാണ് ട്രംപ് വിവാഹം ചെയ്തത്. ട്രംപിനെക്കാള്‍ 24 വയസ് കുറവുള്ള അവര്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുയര്‍ന്നപ്പോഴും മെലാനിയ ഭര്‍ത്താവിനോടൊപ്പം ഉറച്ചുനിന്നു.

chandrika: