X
    Categories: Newsnri

മെറിന്‍ കരഞ്ഞുപറഞ്ഞു; ‘എനിക്കൊരു കുഞ്ഞുണ്ട്’- നടുക്കം വിട്ടു മാറാതെ യു.എസ് മലയാളികള്‍

മയാമി: ‘ഞങ്ങള്‍ക്കിതു വിശ്വസിക്കാന്‍ ആകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയ സേഷം ഞങ്ങളുടെ കണ്‍മുമ്പിലൂടെയാണ് അവള്‍ക്ക് മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചു കയറ്റിയത്. രക്തത്തില്‍ കുളിച്ച് വേദന കൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ട് എന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഓടിച്ചെന്നപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു’ – കഴിഞ്ഞ ദിവസം യു.എസിലെ മിയാമിയില്‍ കൊല്ലപ്പെട്ട നഴ്‌സ് മെറിന്‍ ജോയിയുടെ സഹപ്രവര്‍ത്തകയുടെ വാക്കുകളാണിത്. മരണത്തിന്റെ ഞെട്ടലില്‍ നിന്ന് യു.എസിലെ മലയാളി സമൂഹം ഇനിയും മുക്തരായിട്ടില്ല എന്ന് തെളിയിക്കുന്ന വാക്കുകള്‍.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെ, രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 തവണ കുത്തിയ ശേഷം നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ് മാത്യു വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. മെറിനെ ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയാണ്. 2019 ഡിസംബറില്‍ കുഞ്ഞുമായി നാട്ടിലെത്തിയ മെറിനും നെവിനും നാട്ടില്‍ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിന്‍ വഴക്കിട്ട് നേരത്തേ മടങ്ങുകയും ചെയ്തിരുന്നു. മെറിന്‍ കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പിച്ച് മയാമിയില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. നിലവിലുള്ള ജോലി രാജിവച്ച് ഓഗസ്റ്റ് 15 ന് താംപയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു മെറിന്‍. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തുവരവെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയിലെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയായിരുന്നു നിവിന്‍. നിവിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Test User: