ഇടുക്കി: മൂന്നാറില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കെന്ന വ്യാജേന ഹോട്ടല്‍ വ്യവസായിയുടെ 35 ലക്ഷം തട്ടിയെടുത്ത് കടന്ന സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. കപ്യാരായി അഭിനയിച്ച ആനച്ചാല്‍ പാറക്കല്‍ ഷിഹാബാണ്(41) അറസ്റ്റിലായത്. വ്യവസായിയെ വൈദികനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച തൊടുപുഴ അരക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍ വി.കൈമളിനെ (38) അന്വേഷണ സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളില്‍ നിന്നും 7.38 ലക്ഷം രൂപയും എട്ട് പവന്‍ സ്വര്‍ണവും കണ്ടെത്തിയിരുന്നു. ഈ സംഘത്തില്‍ ഇനിയും 7 പേര്‍ പിടിയിലാകാനുണ്ട്. തിരുവനന്തപുരത്തെ ഹോട്ടല്‍ വ്യവസായിയായ കരമന സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.