X
    Categories: MoreViews

മുസ്‌ലിം കോഡിനേഷന്‍ റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ മഹാ സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി

 

കോഴിക്കോട്: മുസ്്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാ സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. ഒക്ടോബര്‍ നാലിന് വൈകിട്ട് മൂന്നിന് അരയിടത്തു പാലത്തിന് സമീപത്തെ പ്രഭാഷണ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തെ വിവിധ മുസ്്‌ലിം സംഘടനാ നേതാക്കളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും അഭിവാദ്യം ചെയ്യും.
ബഹുജന സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മുസ്്‌ലിംലീഗ്), പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്(ജമാഅത്തെ ഇസ്്‌ലാമി), കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം), കടക്കല്‍ അബ്ദുല്‍അസീസ് മൗലവി(ദക്ഷിണകേരള), എ നജീബ് മൗലവി (സമസ്താന), അബുല്‍ഖൈര്‍ മൗലവി (തബ്്‌ലീഗ്), ഡോ.പി.എ ഫസല്‍ഗഫൂര്‍ (എം.ഇ.എസ്), പി ഉണ്ണീന്‍ (എം.എസ്.എസ്) എന്നിവര്‍ ആഹ്വാനം ചെയ്തു.
ലോകത്ത് ഏറ്റവുമധികം പീഡനം അനുഭവിക്കുന്നവരെന്ന് ഐക്യരാഷ്ട്ര സഭ പോലും വിലയിരുത്തുന്ന റോഹിന്‍ഗ്യകള്‍ക്കെതിരായ ക്രൂരത തുടരുകയാണ്. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്്‌ലിം വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യത്വ രഹിതമാണ്. ഇതിനെതിരെ നടക്കുന്ന ജനമുന്നേറ്റത്തിനാണ് കോഴിക്കോട്ടെ മഹാസമ്മേളനം സാക്ഷ്യം വഹിക്കുക. കോഴിക്കോട്ട് ഇന്നലെ ചേര്‍ന്ന സംഘാടക സമിതി യോഗം സമ്മേളനത്തിന്റെ അന്തിമരൂപം തയ്യാറാക്കി. മുസ്്‌ലിം കോഡിനേഷന്‍ കണ്‍വീനര്‍ കെ.പി.എ മജീദ്, കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഡോ.അബ്ദുല്‍ മജീദ് സ്വലാഹി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ സജ്ജാദ്, ഉമ്മര്‍ പാണ്ടികശാല, സി.ടി സക്കീര്‍ ഹുസൈന്‍, എന്‍ജിനീയര്‍ പി മമ്മദ്‌കോയ ചര്‍ച്ചയില്‍ സംബന്ധിച്ചു.

chandrika: