X
    Categories: More

മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ മകള്‍ ഉച്ചരിച്ച ആദ്യവാക്ക് എന്ത്?

കുഞ്ഞുങ്ങള്‍ ആദ്യം ഉച്ചരിക്കുന്ന വാക്കുകള്‍ എന്തെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്. അച്ഛനെന്നോ അമ്മയെയോ ആയിരിക്കും മിക്കവാറും കുട്ടികള്‍ ആദ്യമായി ഉച്ചരിക്കുക. എന്നാല്‍ സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനു പക്ഷെ ആ ഭാഗ്യമുണ്ടായില്ല. സൂക്കര്‍ബര്‍ഗിന്റെ മകള്‍ മാക്‌സിമ ചാന്‍ സൂക്കര്‍ബര്‍ഗ് ആദ്യമായി പറഞ്ഞത് തനിക്കേറെ ഇഷ്ടപ്പെട്ട നായ്ക്കുട്ടിയുടെ പേരായിരുന്നു.

കുഞ്ഞ് ആദ്യമായി ഉച്ചരിച്ച വാക്ക് ഫേസ്ബുക്ക് എന്നാണോ എന്ന ഐടി പ്രേമികളുടെ ചോദ്യത്തിന് മറുപടിയായി സൂക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ രൂപത്തിലായിരുന്നു മകളുടെ ആദ്യ ഉച്ചാരണം സൂക്കര്‍ബര്‍ഗ് പങ്കുവെച്ചത്. കുടുംബത്തില്‍ മാക്‌സിന് ഏറെ പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ചിത്രമായിരുന്നു അത്.

 

ഹംഗേറിയന്‍ ഷീപ് ഡോഗിനെ ഡോഗ് എന്നു വിളിച്ചുകൊണ്ടായിരുന്നു മാക്‌സ് ആദ്യ വാക്ക് ഉച്ചരിച്ചത്. ‘ബീസ്റ്റ് എന്നു പേരുള്ള നായയെ ഡോഗ് എന്നാണ് വിളിച്ചത്. എന്നാല്‍ ബീസ്റ്റ് എന്ന പേര് അവള്‍ക്ക് പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് സൂക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ല ചാന്‍ പ്രതികരിച്ചു. കുഞ്ഞുമാക്‌സിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ വൈറലായതോടെ ബീസ്റ്റ് എന്ന നായയും സൂക്കര്‍ബര്‍ഗ് കുടുംബത്തില്‍ നിന്ന് താരമായി. മാക്‌സിന് ഫേസ്ബുക്ക് തുടങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് സൂക്കര്‍ബര്‍ഗിന്റെ മറുപടി അമ്പരിപ്പിക്കുന്നതായിരുന്നു. ഫേസ്ബുക്കിന്റെ നിയമങ്ങള്‍ക്കനുസരിച്ച് അവള്‍ തന്നെ സ്വന്തം അക്കൗണ്ട് ക്രിയേറ്റ് ചെയ്യട്ടെയെന്നായിരുന്നു സൂക്കര്‍ബര്‍ഗ്-പ്രസില്ല ദമ്പതികളുടെ മറുപടി.

Web Desk: