മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനിരിക്കെ ബി.ജെ.പിക്കെതിരെ പരിഹാസവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗമുണ്ടാവണമെങ്കില്‍ പുല്‍വാമ ഭീകരാക്രമണം മാതൃകയില്‍ മറ്റൊന്ന് ആവര്‍ത്തിക്കണമെന്ന് ശരത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്ക് മടുത്തെന്നും പവാര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിക്കെതിരായ ജനവികാരം വലിയ തോതില്‍ ഉണ്ടായിരുന്നു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ ആ വികാരം പോയിക്കിട്ടി. ആ ആനുകൂല്യത്തിലാണ് മോദി വീണ്ടും അധികാരത്തിലെത്തിയത്-പവാര്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്ക് എന്‍.സി.പിയിലുള്ള പ്രതീക്ഷ വര്‍ധിക്കുകയാണെന്നും പവാര്‍ പറഞ്ഞു. കോണ്‍ഗ്രസുമായി എന്‍.സി.പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബഹുജന്‍ വികാസ് അഗാദി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ ചെറുപാര്‍ട്ടികളെയും ഒപ്പം കൂട്ടാനുള്ള ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.