മുംബൈ: മലേഗാവ് സ്‌ഫോടനത്തിന് ശേഷം കാണാതായ രണ്ട് ആര്‍എസ്എസ് നേതാക്കളെ എടിഎസ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര എടിഎസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്‍ അംഗം മെഹ്ബൂബ് മുജാവറാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സന്ദീപ് ദാംഗെ, രാംജി കല്‍സാംഗ്ര എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയില്‍ 2008ല്‍ തന്നെ ഇരുവരും കൊല്ലപ്പെട്ടിരുന്നതായും 26/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇവരുടെ മൃതദേഹങ്ങളും അടക്കം ചെയ്യുകയായിരുന്നുവെന്നും സോളാപൂര്‍ കോടതിയില്‍ മെഹ്ബൂബ് മുജാവര്‍ വെളിപ്പെടുത്തി. മുംബൈ സ്‌ഫോടനക്കേസിലെ തിരിച്ചറിയപ്പെടാത്ത മൃദേഹങ്ങളായിട്ടാണ് ഇവരെ അടക്കം ചെയ്തത്.
2008 മലേഗാവ് സ്‌ഫോടനത്തില്‍ പ്രതികളായ രാംചന്ദ്ര കല്‍സാംഗ്രയും സന്ദീപ് ദാംഗെയും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മുജാവര്‍ 2009 ഏപ്രിലില്‍ എടിഎസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയായിരുന്നു. താന്‍ ഇതിനു സാക്ഷിയായതിനാലാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്ന് മുജാവര്‍ ആരോപിച്ചു.