പ്രവാസി എഴുത്തുകാരുടെ തെരഞ്ഞെടുത്ത ചെറുകഥകളും കവിതകളും ഉള്‍പ്പെടുത്തി മലയാളം ഒമാന്‍ ചാപ്റ്റര്‍ മലയാള മഹോത്സവത്തില്‍ പ്രകാശനം ചെയ്ത ‘മണമുള്ള മണലെഴുത്ത്’ എന്ന പുസ്തകത്തിലെ എഴുത്തുകാരുടെ സംഗമവും ചര്‍ച്ചയും സംഘടിപ്പിച്ചു.
മസ്‌കറ്റിലെ അസൈബ ഗാര്‍ഡന്‍സില്‍ നടന്ന സാഹിത്യസ്‌നേഹ സംഗമം ഇന്ത്യന്‍ സ്‌കുള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി എം നജീബ് ഉത്ഘാടനം ചെയ്തു. മലയാളം ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗതവും കള്‍ച്ചര്‍ കോഡിനേറ്റര്‍ രാജന്‍ കോക്കൂരി മറുപടി പ്രസംഗവും നടത്തി
മലയാളം ഒമാന്‍ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുര്‍ പ്രസിഡന്റ് ഹസ്ബുള്ള മദാരി, മസ്‌കറ്റ് പഞ്ചവാദ്യ സംഘം ആശാന്‍ തിച്ചൂര്‍ സുരേന്ദ്രന്‍, ബ്ലൂ ബെറീസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, ഡോക്ടര്‍ രഷ്മി, പിങ്കു അനില്‍ എന്നിവര്‍ സംസാരിച്ചു.
മണമുള്ള മണലെഴുത്ത് എന്ന് എഴുതിയ കേക്ക് മുറിച്ചുസന്തോഷം പരസ്പരം പകര്‍ന്നാണ് സ്‌നേഹസാഹിത്യസംഗമം സമാപിച്ചത് .അനികുമാര്‍, ഫൈസല്‍ ടിവികെ, ശശി തൃക്കരിപ്പൂര്‍, മനോജ്, സേതു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.